ചാലിയം സ്വദേശിനിയുടെ മരണം; ആത്മഹത്യാ കുറിപ്പില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍

മലപ്പുറം വള്ളിക്കുന്ന് ചാലിയത്ത് യുവതി ട്രെയിനിനുമുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവതിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. തനിക്ക് എന്തുസംഭവിച്ചാലും അതിന്റെ പൂര്‍ണ ഉത്തരവാദികള്‍ ഭര്‍ത്താവും കുടുംബവുമാണെന്ന് യുവതി കുറിപ്പില്‍ പറയുന്നു. ഭര്‍ത്താവ് ഷാലുവും അമ്മയും സഹോദരിയും തന്നെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്നും യുവതി ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞു.
ചൊവ്വാഴ്ച ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത ലിജിന ഗുരുതര ആരോപണങ്ങളാണ് ഭര്‍ത്താവ് ഷാലുവിനെതിരെ ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. തന്നെ നിരന്തരം ശാരീരികമായി പീഡിപ്പിക്കാറുണ്ടെന്ന് അവര്‍ത്തിച്ച ലിജിന ഭര്‍ത്താവിന്റെ അമ്മയും സഹോദരിയും മര്‍ദിക്കാറുണ്ടെന്നും മര്‍ദനത്തില്‍ മലമൂത്ര വിസര്‍ജനം വരെ നടത്തിയിട്ടുണ്ടെന്നും പറയുന്നു.
Read Also : മലപ്പുറത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; സ്ത്രീധനപീഡനമെന്ന് ബന്ധുക്കള്‍
ഭര്‍തൃവീട്ടുകാരുടെ മര്‍ദനത്തില്‍ കണ്ണിനും, മൂക്കിനുമടക്കം ഗുരുതരമായി പരിക്ക് പറ്റിയിട്ടുണ്ട്. തന്നെ ഒരു മാനസിക രോഗിയായി ചിത്രീകരിക്കാന്‍ പല തവണ ശ്രമം നടത്തിയതായും ലിജിന ആത്മഹത്യ കുറിപ്പില്‍ പറഞ്ഞു. മരണത്തിന് കുറച്ച് ദിവസം മുന്‍മ്പ് സ്വന്തം വീട്ടില്‍ എത്തിയപ്പോഴാണ് ലിജിന കുറിപ്പ് എഴുതി ബന്ധുക്കളെ ഏല്‍പ്പിക്കുന്നത്. സംഭവത്തില്‍ ലിജിനയുടെ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ലിജിനയുടെ ബന്ധുക്കളും കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്. സ്ത്രീധനപീഡനമാണ് ലിജിനയുടെ മരണത്തിന് പിന്നിലെന്ന് ബന്ധുക്കള്‍ പറയുന്നു.
Story Highlights: lijina suicide case, malappuram, chaaliyam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here