Advertisement

മാധ്യമവാര്‍ത്ത അടിസ്ഥാന രഹിതം: കെ സുധാകരന്‍ എംപി

February 13, 2022
Google News 1 minute Read

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം എന്ന രീതിയില്‍ പ്രചരിക്കുന്ന മാധ്യമ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. വാര്‍ത്തയുടെ ഉറവിടം സംബന്ധിച്ച് കെപിസിസിക്ക് ഒരു അറിവും ഇല്ലാത്തതാണ്. ഇത്തരം ഒരു പരാതി കെപിസിസിയുടെ പരിഗണനയില്‍ വന്നിട്ടില്ല. എന്നിട്ടും അത്തരത്തില്‍ ഒരു വാര്‍ത്ത പ്രചരിക്കാനിടയായ സാഹചര്യം കെപിസിസി പരിശോധിക്കുമെന്നും കെ സുധാകരന്‍ അറിയിച്ചു.

കോൺഗ്രസ് നേതൃത്വത്തെ നോക്കുകുത്തിയാക്കുന്ന തീരുമാനങ്ങൾ രമേശ് ചെന്നിത്തല കൈക്കൊള്ളുന്നതായി കെപിസിസി നേതൃത്വം ആരോപിച്ചു എന്നായിരുന്നു വാർത്ത.

നയപരമായ തീരുമാനങ്ങൾ ചെന്നിത്തല പ്രഖ്യാപിക്കുന്നതിലുള്ള അതൃപ്തി വി.ഡി സതീശനും കെ സുധാകരനും അറിയിക്കുമെന്നും മുൻ നിയമസഭാ കക്ഷികളുടെയും കെപിസിസി അധ്യക്ഷന്മാരുടെയും ശൈലി പിന്തുടരണമെന്നും തീരുമാനങ്ങൾ പുറത്ത് അറിയിക്കാൻ പുതിയ നേത്യത്വത്തെ അനുവദിക്കണമെന്ന് കെപിസിസി നേതൃത്വം ആവശ്യപ്പെടുമെന്നും റിപോർട്ടുകൾ ഉണ്ടായിരുന്നു.

Story Highlights: media-news-is-baseless-k-sudhakaran-mp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here