Advertisement

പെട്രോൾ പമ്പ് അടിച്ചുതകർത്ത സംഭവം; രണ്ട് പേർ അറസ്റ്റിൽ

February 13, 2022
Google News 1 minute Read

കാസർഗോഡ് ഉളിയത്തടുക്കയിൽ പെട്രോൾ പമ്പ് ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഉളിയത്തടുക്ക സ്വദേശികളായ ഹനീഫ, റാഫി എന്നിവരെയാണ് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അറസ്റ്റുണ്ടാവുമെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ പുലർച്ചെ ഒരു മണിയോടെയായിരുന്നു ആക്രമണം. ഉളിയത്തടുക്ക സ്വദേശി അബ്ദുൽ അസീസിൻ്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പമ്പിനു നേരെയാണ് ഒരു സംഘം യുവാക്കൾ ആക്രമണം നടത്തിയത്. കടയിലെ ജീവനക്കാരോട് കടമായി പെട്രോൾ നൽകണമെന്ന് യുവാക്കൾ ആവശ്യപ്പെട്ടു. പമ്പ് ജീവനക്കാർ ഇത് നിരസിച്ചതിനെ തുടർന്ന് ഇവർ ആക്രമണം അഴിച്ചുവിടുകയായിരുന്നു. സംഘം മദ്യലഹരിയിൽ ആയിരുന്നു എന്നാണ് വിവരം. ആക്രമണത്തിൽ അടുത്തുണ്ടായിരുന്ന ഓഫീസും ജ്യൂസ് കടയും പൂർണമായി തകർന്നു. മുൻപും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പമ്പുടമയുടെ പരാതിയിൽ പറയുന്നു.

Story Highlights: petrol pump attack 2 arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here