‘മറ്റുള്ളവർക്ക് ബുദ്ധിമുട്ടാണ്, വീൽചെയർ അനുവദിക്കില്ല’; വികലാംഗയ്ക്ക് ഹോട്ടലിൽ പ്രവേശനം നിഷേധിച്ചു
ഡൽഹിലെ ഗുരുഗ്രാമിൽ ശാരീരിക വൈകല്യമുള്ള യുവതിക്ക് റെസ്റ്റോറന്റിൽ പ്രവേശനം നിഷേധിച്ചു. സ്ഥാപനത്തിൽ വീൽചെയർ അനുവദിക്കില്ലെന്നും, മറ്റ് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടിക്കുമെന്നും പറഞ്ഞായിരുന്നു പ്രവേശനം വിലക്ക്. ഡൽഹി നിവാസിയായ സൃഷ്ടി പാണ്ഡെ എന്ന യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.
“എന്റെ സുഹൃത്തിന്റെ സഹോദരൻ റസ്റ്റോറന്റിൽ റിസർവേഷൻ എടുത്തിരുന്നു. എന്നാൽ അവിടെ എത്തിയപ്പോൾ വീൽചെയർ ഉള്ളിൽ അനുവദിക്കില്ലെന്നും മറ്റ് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് പറഞ്ഞ് മാനേജർ പ്രവേശനം നിഷേധിച്ചു. പുറത്തെ ടേബിളിൽ ഇരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ചലനശേഷിയില്ലാത്ത ശരീരം ആയതിനാൽ കൂടുതൽ നേരം തണുപ്പിൽ ഇരിക്കാൻ കഴിയില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു.” – സൃഷ്ടി വ്യക്തമാക്കി.
എന്നാൽ ഇത് ആദ്യസംഭവമല്ലെന്നും, മുൻപും സമാന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും സൃഷ്ടി പറഞ്ഞു. രാജ്യത്തെ മറ്റേതൊരു പൗരനെയും പോലെ അടിസ്ഥാന സ്വീകാര്യതയും അവകാശങ്ങളും തങ്ങൾക്കും ആവശ്യമാണ്. തന്റെ ദൈനംദിന ജീവിത പോരാട്ടത്തിൻ്റെ ഭാഗമാണ് ഇത്തരം സംഭവങ്ങൾ എന്നും ഡൽഹി യൂണിവേഴ്‌സിറ്റി സൈക്കോളജി മാസ്റ്റേഴ്‌സ് വിദ്യാർത്ഥിനി കൂടിയായ പാണ്ഡെ വേദനയോടെ പറയുന്നു.
സോഷ്യൽ മീഡിയയിൽ തൻ്റെ ദുരനുഭവം സൃഷ്ടി പങ്കുവെച്ചിരുന്നു. ആ റെസ്റ്റോറന്റ് ഇനി സന്ദർശിക്കില്ലെന്ന് പറഞ്ഞ് നിരവധി പേർ പിന്തുണച്ചു. റെസ്റ്റോറന്റിനെതിരെ പരാതി നൽകാൻ നിയമപരമായ പിന്തുണ വാഗ്ദാനം ചെയ്തും ആളുകൾ രംഗത്തെത്തി. റെസ്റ്റോറന്റിൽ നിന്ന് ആരും ഇതുവരെ ബന്ധപ്പെടുകയോ മാപ്പ് പറയുകയോ ചെയ്തിട്ടില്ലെന്നും സൃഷ്ടി എഎൻഐയോട് പറഞ്ഞു.
Story Highlights: physically-disabled-woman-denied-entry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here