Advertisement

പൊലീസ് നവീകരണ പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം; അഞ്ച് വർഷത്തേക്ക് 26,275 കോടി രൂപ

February 13, 2022
Google News 1 minute Read

പൊലീസ് നവീകരണ പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര സർക്കാർ. അഞ്ച് വർഷത്തേക്ക് 26,275 കോടി രൂപയാണ് കേന്ദ്രം അംഗീകരിച്ചത്. 2021-22 മുതൽ 2025-26 വരെയുള്ള കാലയളവിൽ പൊലീസ് സേനയുടെ നവീകരണ പദ്ധതിക്ക് അംഗീകാരം നൽകിയത്. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും പൊലീസ് സേനകളുടെ നവീകരണത്തിനും മെച്ചപ്പെടുത്തലിനും തുക ഉപയോഗിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാന പൊലീസ് സേനകളുടെ നവീകരണത്തിന് 4,846 കോടി രൂപ വീതം നൽകുമെന്നും കേന്ദ്രം അറിയിച്ചു. വിഭവങ്ങളുടെ നവീകരണത്തിലൂടെ ശാസ്ത്രീയവും സമയ ബന്ധിതവുമായ അന്വേഷണം, സ്വതന്ത്രവും ഉയർന്ന നിലവാരമുള്ള ഫോറൻസിക് സയൻസ് സൗകര്യങ്ങൾ എന്നിവയാണ് പദ്ധതിയുടെ മറ്റൊരു പ്രധാന സവിശേഷത. ഫോറൻസിക് കപ്പാസിറ്റികളുടെ നവീകരണത്തിന് വേണ്ടി കേന്ദ്രത്തിന്റെ പദ്ധതി പ്രകാരം 2,080.50 കോടി രൂപ സർക്കാർ അംഗീകരിച്ചു.

Read Also : സൊമാറ്റോയുടെ ഉപഭോക്താക്കൾ സന്തുഷ്ടരാണ്; പക്ഷേ നിക്ഷേപകരോ?

ജമ്മു കശ്മീരിലെ കേന്ദ്ര ഭരണ പ്രദേശങ്ങൾ, കലാപ ബാധിത വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശങ്ങൾ എന്നിവയ്ക്കായി 18,839 കോടി രൂപ അനുവദിച്ചു. സുരക്ഷാ സംബന്ധമായ ചെലവുകൾക്കായാണ് തുക. എൽ ഡബ്ല്യു ഇ യെ ചെറുക്കുന്നതിനുള്ള ‘നാഷണൽ പോളിസി ആൻഡ് ആക്ഷൻ പ്ലാൻ’ നടപ്പാക്കിയതിന് ശേഷം എൽ ഡബ്ല്യു ഇ ബാധിത പ്രദേശങ്ങളിൽ അക്രമ സംഭവങ്ങൾ ഗണ്യമായി കുറഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കേന്ദ്ര ധന വിനിയോഗമുള്ള എല്ലാ പ്രസക്തമായ പദ്ധതികളും ഈ അനുവദിച്ച തുകയിൽ ഉൾപ്പെടുന്നു.അതേസമയം, ആഭ്യന്തര സുരക്ഷ, ക്രമ സമാധാനം, പൊലീസ് ആധുനിക സാങ്കേതിക വിദ്യ സ്വീകരിക്കൽ, മയക്ക് മരുന്ന് നിയന്ത്രണത്തിനായി സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും സഹായിക്കൽ, രാജ്യത്ത് ശക്തമായ ഫോറൻസിക് സജ്ജീകരണം വികസിപ്പിച്ചു കൊണ്ട് ക്രിമിനൽ നീതി ന്യായ വ്യവസ്ഥയെ ശക്തിപ്പെടുത്തൽ എന്നിവയാണ് എം പി എഫ് സ്കീമിന് കീഴിൽ വരുന്നത്.

Story Highlights: police-modernisation-project-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here