പ്രിയങ്ക ഗാന്ധി ഇന്ന് പഞ്ചാബിൽ പ്രചരണത്തിനെത്തും

എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് പഞ്ചാബിൽ പ്രചരണത്തിനെത്തും. ആം ആദ്മി പാർട്ടി മുഖ്യമന്ത്രി സ്ഥാനാർഥി ഭഗ്വന്ത് മന്നിന്റെ മണ്ഡലമായ ദുരിയിൽ പ്രിയങ്ക പ്രചരണം നടത്തുന്നുണ്ട്. ( priyanka gandhi punjab election campaign )
ദുരി മണ്ഡലത്തിൽ സ്ത്രീവോട്ടർമാരുമായുള്ള സംവാദ പരിപാടിയാണ് പ്രിയങ്ക നടത്തുക. കഴിഞ്ഞ ദിവസം അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കേജ്രിവാൾ മണ്ഡലത്തിൽ പ്രചരണം നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് പ്രിയങ്ക പഞ്ചാബിൽ പ്രചരണത്തിനെത്തുന്നത്.
അതേസമയം പഞ്ചാബിൽ തൂക്കു നിയമസഭയ്ക്ക് സാധ്യതയില്ലെന്ന് പിസിസി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു അറിയിച്ചു. എത്ര പാർട്ടികൾ മത്സരരംഗത്ത് ഉണ്ടെങ്കിലും ഒരു പാർട്ടിക്ക് മാത്രമാകും കേവലഭൂരിപക്ഷം ലഭിക്കുക. പഞ്ചാബ് കോൺഗ്രസിൽ ആഭ്യന്തര കലാപം ഇല്ലെന്നും സിദ്ദു പറഞ്ഞു.
Read Also : ഉത്തർപ്രദേശ് തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയം ഉറപ്പ്; പ്രിയങ്ക ഗാന്ധി ട്വന്റിഫോറിനോട്
പഞ്ചാബിൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ എത്തിയാൽ നവജ്യോത് സിങ് സിദ്ദു സൂപ്പർ മുഖ്യമന്ത്രിയാകുമെന്ന് രവ്‌നീത് സിങ് ബിട്ടു എം പി നേരത്തെ പറഞ്ഞിരുന്നു. തുടർ ഭരണം ലഭിച്ചാൽ സിദ്ദുവിന് എന്ത് പദവി ആകും കോൺഗ്രസ് നൽകുകയെന്ന ചോദ്യത്തിനായിരുന്നു എംപിയുടെ മറുപടി. ചരൺ ജിത്ത് സിങ് ചന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധി പ്രഖ്യാപിച്ചപ്പോൾ, സിദ്ദു എതിർപ്പ് ഉന്നയിച്ചില്ലെന്ന കാര്യവും ബിട്ടു ചൂണ്ടിക്കാട്ടി.
Story Highlights: priyanka gandhi punjab election campaign
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here