Advertisement

സംസ്ഥാനത്ത് നാളെ സ്‌കൂള്‍ തുറക്കും; വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്

February 13, 2022
Google News 1 minute Read
School reopen kerala

സംസ്ഥാനത്ത് 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ നാളെ തുടങ്ങാനിരിക്കെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. സ്‌കൂളുകള്‍ വീണ്ടും സാധാരണ നിലയിലേക്ക് മാറുന്നതിന്റെ ഭാഗമായുള്ള സംവിധാനങ്ങളുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തും. ഇതിന്റെ തുടര്‍ച്ചയായി അധ്യാപക സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി നടത്തുന്ന ചര്‍ച്ച ചൊവ്വാഴ്ച നടക്കും.

പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതിനാല്‍ അധിക സമയം അനുവദിക്കുന്നതില്‍ തീരുമാനമുണ്ടാകും. സ്‌കൂള്‍ ശുചീകരണം, അണുനശീകരണം എന്നിവ ഇന്നത്തെ ഉദ്യോഗസ്ഥ യോഗം വിലയിരുത്തും. ഹയര്‍സെക്കണ്ടറിയില്‍ ഇനിയും 25 ശതമാനം പാഠഭാഗങ്ങള്‍ പഠിപ്പിച്ച് തീരാനുണ്ട്. തിങ്കള്‍ മുതല്‍ ബാച്ചുകള്‍ അടിസ്ഥാനമാക്കി ഉച്ചവരെയാകും 9 വരെയുള്ള ക്ലാസുകള്‍.

ഒരിടവേളയ്ക്ക് ശേഷമാണ് സ്‌കൂളുകള്‍ ഭാഗികമായെങ്കിലും സാധാരണ സമയക്രമത്തിലേക്ക് മാറുന്നത്. പൊതുപരീക്ഷയുള്ള 10,11, 12 ക്ലാസുകളുടെ പ്രവര്‍ത്തനസമയം രാവിലെ മുതല്‍ വൈകിട്ടുവരെയായി ക്രമീകരിക്കും. പൊതു പരീക്ഷക്കുള്ള തയാറെടുപ്പെന്ന രീതിയിലാണ് തീരുമാനം. പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കുക, മോഡല്‍ പരീക്ഷക്ക് കുട്ടികളെ തയ്യാറാക്കുക എന്നിവയാണ് ലക്ഷ്യം.

Read Also പത്തിലെ മുഴുവന്‍ വിഷയങ്ങളും 10 മണിക്കൂറില്‍; ഫസ്റ്റ് ബെല്‍ ഓഡിയോ ബുക്ക് പുറത്തിറങ്ങി

പൊതു പരീക്ഷക്ക് മുന്‍പ് എല്ലാ പാഠഭാഗങ്ങളും പഠിപ്പിച്ചു തീര്‍ക്കുക, റിവിഷന്‍ പൂര്‍ത്തിയാക്കുക, പ്രാക്ടിക്കലുകള്‍ നല്‍കുക എന്നിവക്കാണ് മുന്‍ഗണന നല്‍കുന്നത്. ഫോക്കസ് ഏരിയക്ക് പുറത്തു നിന്നുള്ള ചോദ്യങ്ങള്‍ വന്നാലും പ്രയാസം കൂടാതെ ഉത്തരമെഴുതാന്‍കുട്ടികളെ പരിശീലിപ്പിക്കും. 7 ആം തീയതി മുതല്‍ 12 വരെ ഓണ്‍ലൈന്‍ അധ്യയനം തുടരും.

Story Highlights: School reopen kerala, v shivankutty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here