Advertisement

തനിക്കെതിരെ കേസെടുത്തത് ശരിയായ നടപടിയെന്ന് ബാബു

February 14, 2022
Google News 2 minutes Read

അനുവാദമില്ലാതെ മലമ്പുഴ ചെറാട് മലയില്‍ കയറിയതിന് വനംവകുപ്പ് തനിക്കെതിരെ കേസെടുത്തത് ശരിയായ നടപടിയാണെന്നും തെറ്റ് പൂര്‍ണമായും ബോധ്യപ്പെട്ടെന്നും ബാബു. അനുമതിയില്ലാതെ ഇനിയാരും മല കയറാന്‍ മുതിരരുതെന്നും ബാബു അഭ്യര്‍ത്ഥിച്ചു. വനത്തില്‍ അതിക്രമിച്ച് കടന്നതിന് ബാബുവിനെതിരെ കേരള ഫോറസ്റ്റ് ആക്ട് 27 പ്രകാരം വാളയാര്‍ റേഞ്ച് ഓഫീസറാണ് കേസെടുത്തത്. (babu)

കഴിഞ്ഞ ദിവസം രാത്രിയിലും കൂടുതല്‍ പേര്‍ മല കയറുന്ന സാഹചര്യമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബാബുവിന് എതിരെ കേസെടുത്തത്. ഇനി മല കയറുന്നവര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുമെന്നും വനംവകുപ്പ് വ്യക്തമാക്കി. ബാബുവിന് ഒപ്പം മല കയറിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കൂര്‍മ്പാച്ചി മലയില്‍ കയറിയ ബാബുവിനെതിരെ കേസെടുക്കാമെന്നും ബാബു ബുദ്ധിമോശം കാണിച്ചതുകൊണ്ട് കൂടുതല്‍ ആളുകള്‍ അത് അവസരമാക്കി എടുക്കുകയാണെന്നും ഉമ്മ റഷീദ നേരത്തേ ട്വന്റിഫോറിനോട് പ്രതികരിച്ചിരുന്നു.

Read Also : ചെറാട് മലയില്‍ കയറിയ ബാബുവിനെതിരെ കേസ്

ബാബു കയറിയ ചെറാട് കൂര്‍മ്പാച്ചി മലയില്‍ ഇന്നലെ വീണ്ടും ആളുകയറിയിരുന്നു. മലയ്ക്ക് മുകളില്‍ നിന്ന് മൊബൈല്‍ ഫ്‌ളാഷുകള്‍ കണ്ടതായി നാട്ടുകാര്‍ വെളിപ്പെടുത്തിയതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്. മലയില്‍ ബാബു കുടുങ്ങിയതിനു പിന്നാലെ അനുമതിയില്ലാതെ മലയില്‍ കയറരുത് എന്ന് വനംവകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇതൊന്നും വകവെക്കാതെയായിരുന്നു മലയിലേക്കുള്ള പ്രവേശനം.

തുടര്‍ന്ന് വനം വകുപ്പും ഫയര്‍ ഫോഴ്‌സും നടത്തിയ തെരച്ചിലില്‍ രാധാകൃഷ്ണനെന്ന ആദിവാസി യുവാവാണ് മലയില്‍ കയറിയതെന്ന് കണ്ടെത്തി.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇയാളെ കണ്ടെത്തി ബേസ് ക്യാംപില്‍ എത്തിച്ചിട്ടുണ്ട്.

Story Highlights: Babu said that filing a case against him was the right thing to do

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here