ചെറാട് മലമുകളില്‍ കടന്ന ആളെ കണ്ടെത്തി

പാലക്കാട് ചെറാട് കൂര്‍മ്പാച്ചി മലയില്‍ കയറിയ ആളെ കണ്ടെത്തി. രാധാകൃഷ്ണനെന്ന ആദിവാസി യുവാവാണ് മലയില്‍ കയറിയത്. മലയുടെ പരിസരം ഈ യുവാവിന് കൃത്യമായി അറിയാമായിരുന്നെന്നാണ് പ്രദേശവാസികള്‍ വിലയിരുത്തുന്നത്.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇയാളെ കണ്ടെത്തി ബേസ് ക്യാംപില്‍ എത്തിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ ജീപ്പില്‍ ഇയാളെ കൊണ്ടുവരികയാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ വര്‍ഗീസ് 24നോട് പറഞ്ഞു. തിരച്ചിലിനു പോയ മുഴുവന്‍ സംഘങ്ങളും തിരികെ എത്തി. വഴി തെറ്റിപ്പോയതാണെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു എന്നാണ് വിവരം.
മലയിടുക്കില്‍ നിന്നും സൈന്യം ബാബു എന്ന യുവാവിനെ രക്ഷപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മറ്റ് യാത്രക്കാര്‍ വിലക്കുകള്‍ ലംഘിച്ച് മലയിലേക്ക് കടന്നതാകാമെന്നായിരുന്നു വെളിച്ചം കണ്ടപ്പോള്‍ നാട്ടുകാര്‍ സംശയിച്ചിരുന്നത്. എന്നാല്‍ ഇത്തരം ആശങ്കകള്‍ക്കെല്ലാം രാധാകൃഷ്ണനെ കണ്ടെത്തിയതോടെ അവസാനമാകുകയാണ്. പ്രദേശവാസി തന്നെയായ രാധാകൃഷണന്‍ എന്തെങ്കിലും ആവശ്യത്തിനായി പോയി തിരിച്ചുവരുന്നതിനിടെ വഴി തെറ്റിയതാകാമെന്നാണ് പ്രാഥമിക വിവരം.
Story Highlights: cherad hill tribal man found
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here