Advertisement

ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെ മലയാളി യുവാവിന് ദാരുണാന്ത്യം

September 28, 2024
Google News 3 minutes Read
Malayali youth met a tragic end while trekking in Uttarakhand

ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെ മലയാളിയുവാവ് മരിച്ചു.ഇടുക്കി കമ്പിളികണ്ടം പൂവത്തിങ്കല്‍ സ്വദേശി അമല്‍ മോഹന്‍ ആണ് മരിച്ചത്.ഗരുഡ് പീക്കില്‍ ട്രെക്കിങ് നടത്തുന്നതിനിടെ ദേഹസ്വാസ്ഥ്യം ഉണ്ടാകുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ ബേസ് ക്യാമ്പില്‍ എത്തിച്ചു. മൃതദേഹം ഇപ്പോള്‍ ദ്രോണഗിരി വില്ലേജില്‍ ആണ് ഉള്ളത്. (Malayali youth met a tragic end while trekking in Uttarakhand)

മൃതദേഹം തിരികെ എത്തിക്കാന്‍ സുഹൃത്തുക്കള്‍ സഹായം തേടിയിട്ടുണ്ട്. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ ഓഫീസും സംസ്ഥാന സര്‍ക്കാരും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായാല്‍ ഉടന്‍ മൃതദേഹം എയര്‍ ലിഫ്റ്റ് ചെയ്യുമെന്ന് ജില്ല അധികൃതര്‍ അറിയിച്ചു.

Read Also:എഡിജിപിയെ മാറ്റണമെന്നത് സിപിഐയുടെ ഉറച്ച തീരുമാനം’; കടുപ്പിച്ച് ബിനോയ് വിശ്വം

സംസ്ഥാന സര്‍ക്കാര്‍ ഉത്തരാഖണ്ഡ് സര്‍ക്കാരുമായി ആശയവിനിമയം നടത്തി. ഉയരമുള്ള സ്ഥലങ്ങളിലുണ്ടാകുന്ന ശ്വാസതടസമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ പുലര്‍ച്ചെയാണ് മരണം സ്ഥിരീകരിച്ചത്. മലമുകളിലുള്ള ഒറ്റപ്പെട്ട പ്രദേശമായതിനാല്‍ സഹായമെത്തിക്കാനും ആശയവിനിമയം നടത്താനും വൈദ്യസഹായം നല്‍കാനും പ്രയാസം നേരിട്ടത് വെല്ലുവിളിയായി.

Story Highlights : Malayali youth met a tragic end while trekking in Uttarakhand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here