Advertisement

കട പൂട്ടിക്കുന്നവരല്ല, തുറപ്പിക്കുന്നവരാണ് സിഐടിയു; സിപിഐഎം വിരുദ്ധരാണ് ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്; എം വി ജയരാജൻ

February 14, 2022
Google News 1 minute Read

കണ്ണൂർ മാതമം​ഗലത്തെ സിഐടിയു സമരത്തെ ന്യായീകരിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. കടയുടമ പറയുന്നത് പച്ചക്കള്ളമാണെന്നും തൊഴിൽ നിഷേധത്തിനെതിരെയാണ് സമരം നടന്നതെന്നും ജയരാജൻ പറഞ്ഞു. മാതമംഗലത്തെ സി ഐ ടി യു സമരം തൊഴിൽ സംരക്ഷണത്തിന് വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. മാതമംഗലത്ത് കടപൂട്ടിയത് സിഐടിയു സമരം കൊണ്ടല്ല.

പൂട്ടുന്നവരല്ല, തുറപ്പിക്കുന്നവരാണ് സി ഐ ടി യു. കട ഉടമ പ്രശ്ന പരിഹാരത്തിന് വന്നിരുന്നു. സിപിഐഎം വിരുദ്ധരാണ് ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്. ഗ്രാമങ്ങളിൽ നൻമയുടെ പ്രതീകങ്ങളാണ് ചുമട്ട് തൊഴിലാളികൾ. പുറത്ത് നിന്ന് തൊഴിലാളികളെ കൊണ്ടു വന്നാൽ അറബിക്കടലിൽ ചാടുകയാണോ വേണ്ടത്. നോക്കുകൂലിക്കെതിരെ ആദ്യം ശബ്ദിച്ചത് സി ഐ ടി യു ആണ്. നോക്കുകൂലി ചോദിച്ചില്ല, തൊഴിലാണ് ചോദിച്ചത്.

Read Also : മണിപ്പൂരില്‍ ഭരണവ്യവസ്ഥയില്‍ സമ്പൂര്‍ണമാറ്റം കൊണ്ടുവരും; അഴിമതി വേരോടെ പിഴുതെറിയുമെന്ന് രാജ്‌നാഥ് സിംഗ്

തൊഴിൽ ചോദിച്ചത് പാതകമാണോ. കോടതി പലതും പറയുന്നു. ചുമട്ട് തൊഴിലാളിക്ക് ജോലി കൊടുത്ത് പ്രശ്നം തീർക്കണമെന്ന് മാതമംഗലത്തെ കടയുടമയോട് അഭ്യർത്ഥിക്കുന്നു. സിഐടിയു നേതാവ് പൊലീസിനെതിരെ പറഞ്ഞത് ഒറ്റപ്പെട സംഭവമാണ്. മാതമം​ഗലത്തേത് പ്രാദേശിക പ്രശ്നമാണ്. പ്രശ്നം പരിഹരിക്കാൻ ശ്രമിക്കും.വിവാഹ ആഭാസം അക്രമത്തിലേക്ക് നീങ്ങുന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം തോട്ടടയിൽ കണ്ടത്. കൊലപാതകത്തെ രാഷ്ട്രീയവൽക്കരിക്കാനാണ് ബി ജെ പി യുടെ ശ്രമം. വിവാഹ സ്ഥലത്തെ തർക്കമാണ് പ്രശ്നത്തിന് കാരണം.

Story Highlights: cpm-m-v-jayarajan-about-kannur-mathamangalam-citu-strike-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here