ഗോവയിലെ ജനങ്ങള്‍ സഹകരണ മനോഭാവമുള്ളവരാണ്; ഭാര്യയ്ക്കൊപ്പം ആദ്യ വോട്ട് രേഖപ്പെടുത്തി പി.എസ്.ശ്രീധരൻ പിള്ള

ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഗോവയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യ വോട്ട് രേഖപ്പെടുത്തി. ഗോവയിലെ ജനങ്ങള്‍ സഹകരണ മനോഭാവമുള്ളവരാണെന്ന് ഗവര്‍ണര്‍ പിഎസ് ശ്രീധരൻ പിള്ള. സംസ്ഥാനത്ത് രാഷ്ട്രീയ അക്രമങ്ങളില്ലെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം ഗവര്‍ണര്‍ പറഞ്ഞു.
വോട്ടവകാശം കാര്യക്ഷമമായി വിനിയോഗിക്കുന്നതിൽ ഗോവൻ ജനത പുലർത്തി വരുന്ന ജാഗ്രതയെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി കണക്കാക്കപ്പെടുന്നത് പ്രായപൂർത്തി വോട്ടവകാശം വഴി പാർലമെന്ററി ജനാധിപത്യം നടപ്പാക്കിയത് കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ഹരിത സൗഹാർദ വോട്ടെടുപ്പ് കേന്ദ്രങ്ങൾ രൂപപ്പെടുത്തുകയും അവ വിജയകരമായി നടപ്പാക്കുകയും ചെയ്ത തെരഞ്ഞെടുപ്പ് കമ്മിഷനെയും അദ്ദേഹം അനുമോദിച്ചു.
Read Also :അഴിമതി രഹിത സർക്കാരിനായി വോട്ട് ചെയ്യണം; പ്രിയങ്ക
ഗോവ രാജ്ഭവൻ ഉൾപ്പെടുന്ന താലിഗാവ് മണ്ഡലത്തിൽ ഗവൺമെന്റ് സ്കൂളിലെ 15–ാം നമ്പർ ബൂത്തിൽ രാവിലെ 7ന് ഭാര്യ റീത്തയോടൊപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. കേരളത്തിലെ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്ത ശേഷമാണ് ഗോവയിലെ വോട്ടർ പട്ടികയിൽ ഇരുവരുടെയും പേര് ചേർത്തത്.
കൂടാതെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് കോതമ്പിയില്‍ നിന്ന് വോട്ട് രേഖപ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. സ്ഥിരതയുള്ള സർക്കാരിനായി വോട്ട് ചെയ്യണമെന്നും ബിജെപി അധികാരത്തിലെത്തുമെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം വോട്ടർമാരോട് അഭ്യർത്ഥിച്ചു.
Story Highlights: goa-governor-ps-sreedharan-pillai-and-his-wife-reetha-cast-their-votes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here