Advertisement

ഇതൊരു ഇന്ത്യ-പാക് പ്രണയ കഥ; അതിർത്തികൾ കെട്ടി മറച്ച ദൂരങ്ങളെ ഭേദിച്ച് ഒന്നായവർ…

February 14, 2022
Google News 1 minute Read

പ്രണയം ഒരു ഒന്നുചേരലാണ്. ചുറ്റുമുള്ള എല്ലാ എതിർപ്പുകളെയും പ്രതിസന്ധികളെയും തരണം ചെയ്തുള്ള യാത്ര. ഇന്നും ജാതിയുടെയും മതത്തിന്റെയും പേരിൽ പ്രണയങ്ങളെ എതിർക്കുന്ന ലോകത്താണ് നമ്മളുള്ളത്. ഈ വേലിക്കെട്ടുകളിൽ പെട്ട എത്രയെത്ര പ്രണയങ്ങളോടാണ് നമ്മൾ തിരിഞ്ഞുനടക്കാൻ പറഞ്ഞിട്ടുള്ളത്.
ഇതെല്ലം തരണം ചെയ്ത് ഒന്നയവരും നിരവധിയാണ്. ഈ പ്രണയ ദിനത്തിൽ രാജ്യാതിർത്തി കടന്ന് ഒന്നായ ഇന്ത്യ-പാക് പ്രണയത്തെ കുറിച്ചറിയാം

ആരോക്കൊയോ അതിർത്തികൾ കെട്ടി മറച്ച തന്റെ വേരുകളിലേക്കുള്ള യാത്ര കൂടിയായിരുന്നു പാകിസ്താനിലെ കറാച്ചി സ്വദേശിനിയായ ഡെസറിയ്ക്ക് തന്റെ പ്രണയം. ബോംബെ സ്വദേഹശിയായ ഇഷാനെ ഡെസറി ഒരു കോണ്ഫെറസിൽ വെച്ച് കണ്ടുമുട്ടിയതാണ്. ആ പരിചയം പിന്നീട് പ്രണയമായി മാറി.

പക്ഷെ പുകഞ്ഞ് കൊണ്ടിരിക്കണമെന്ന് ആരൊക്കൊയോ ഉറപ്പിച്ച അതിർത്തികൾക്ക് അപ്പുറമുള്ള പ്രണയമായതിനാൽ കേട്ടവർ ഒന്നും ആദ്യം ഈ പ്രണയത്തെ ഉൾക്കൊണ്ടില്ല എന്നതാണ് സത്യം. പക്ഷെ സ്നേഹം മായ്ക്കാത്ത അതിരുകൾ ഇല്ലാല്ലോ. അങ്ങനെയാണ് ഇരുവീട്ടുകാരുടെയും അനുഗ്രഹത്തോടെ 2015 ൽ കറാച്ചി സ്വദേശി ഡെസറിയും മുംബൈ സ്വദേശി ഇഷാനും ഒന്നിക്കുന്നത്.

Read Also : ഹാംസ്റ്ററുകളെ ഒന്നിപ്പിക്കാമോ? പ്രണയദിനത്തിൽ രസകരമായ ഡൂഡിൽ ഗെയിമുമായി ഗൂഗിൾ

ഒന്നിച്ച് ജീവിക്കാൻ ജാതിയോ മതമോ അതിർത്തികളോ ഒന്നും തടസ്സമല്ലെന്ന് തെളിയിച്ച് ഈ ദമ്പതികൾ ഒരുമിച്ചുള്ള ഏഴാം വർഷത്തിലേക്ക് കടക്കുകയാണ്. ദുബായിൽ സ്ഥിര താമസമായ ഇവർ ഇന്ന് ഇന്ത്യ പാക് സൗഹൃദത്തിന്റെ പ്രാധന്യം വെളിവാക്കുന്ന നിരവധി ക്യാമ്പയിനുകളിലും സജീവമാണ്. ഇരു രാജ്യങ്ങളിലേക്കും സുഗമമായി യാത്ര സാധ്യമല്ലല്ലോ എന്ന സങ്കടം മാത്രമാണ് ഇവർക്ക് ഉള്ളത്. എന്നെങ്കിലും ഈ പ്രശ്നങ്ങളൊക്കെ അവസാനിക്കുമെന്നപ്രതീക്ഷയിലാണ് ഇരുവരും. ആത്മാർത്ഥ പ്രണയത്തിനു മുന്നിൽ ലോകം ഒന്നാകുന്ന ആ കാലത്തേക്കുള്ള പുതു നടത്തമാകട്ടെ ഓരോ പ്രണയ ദിനവും എന്ന് നമുക്കാശംസിക്കാം…

Story Highlights: india-pakistan love story

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here