പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന്‍ പിടിയില്‍

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍. കൊല്ലം സ്വദേശി മുഹമ്മദ് സ്വാലിഹിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കാവനാട് സ്വദേശിയായ ഇയാള്‍ വായ്പൂര്‍ ഊട്ടുകുളം പഴയപള്ളി ഉസ്താദാണ്.
പത്തനംതിട്ട വായ്പൂരിലെ മദ്രസയില്‍ വെച്ചാണ് ഇയാള്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Read Also : പത്തുവയസുകാരനെ പീഡിപ്പിച്ച 67കാരന് എട്ട് വര്‍ഷം കഠിന തടവ്
രണ്ടാഴ്ച മുന്‍പ് മദ്രസ അധ്യാപകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പെണ്‍കുട്ടികള്‍ രക്ഷിതാക്കളോട് പറഞ്ഞു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടികള്‍ വീട്ടില്‍ പെരുമാറുന്നതില്‍ അസ്വാഭാവികത തോന്നിയ മാതാപിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ പീഡനവിവരം പൊലീസില്‍ വിവരമറിയിച്ചു. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.
Story Highlights: pocos case, pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here