മകളുടെ വാട്സപ്പ് സ്റ്റാറ്റസിനെച്ചൊല്ലി അയൽ കുടുംബവുമായി തല്ല്; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കുടുംബങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 48കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മകളുടെ വാട്സപ്പ് സ്റ്റാറ്റസിനെച്ചൊല്ലിയുണ്ടായ തർക്കമാണ് വീട്ടമ്മയുടെ മരണത്തിൽ കലാശിച്ചത്. മഹാരാഷ്ട്രയിലെ പാൽഘറിൽ നടന്ന സംഭവത്തിൽ രണ്ട് സ്ത്രീകൾ അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ശിവാജി നഗറിൽ ഫെബ്രുവരി 10നാണ് സംഭവം നടന്നത്. 20കാരിയായ പ്രീതി പ്രസാദ് ഒരു വാട്സപ്പ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്തിരുന്നു. ഇത് 17 വയസ്സുകാരിയായ അയൽവാസിക്ക് ഇഷ്ടമായില്ല. തുടർന്ന് തൻ്റെ അമ്മയെയും സഹോദരനെയും കൂട്ടി 17കാരി പ്രീതിയുടെ വീട്ടിലെത്തി. ഇരു കുടുംബങ്ങൾക്കുമിടയിൽ തർക്കം മൂർച്ഛിച്ച് ഉന്തും തള്ളും ഉണ്ടായി. തുടർന്ന് പ്രീതിയുടെ അമ്മ ലീലാവതി ദേവി പ്രസാദിൻ്റെ വാരിയെല്ലിൽ പരുക്ക് പറ്റി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണപ്പെടുകയായിരുന്നു.
Story Highlights: woman killed fight WhatsApp status
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here