Advertisement

ജയ്പൂരിൽ വാഹനാപകടം; 4 പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 5 പേർ മരിച്ചു

February 15, 2022
Google News 1 minute Read

ജയ്പൂരിൽ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു. 4 പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 5 പേർ മരിച്ചു. പ്രതിയുമായി ഡൽഹിയിൽ നിന്ന് ഗുജറാത്തിലേക്ക് പോവുകയായിരുന്ന പൊലീസ് വാഹനമാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന തടവുകാരനും മരിച്ചു.

കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് സൂചന. അപകടത്തിൽ വാഹനം പൂർണമായി തകർന്നു. ജയ്പൂരിലെ ഭബ്രൂ മേഖലയിലെ എൻഎച്ച്-48ലെ നിജാർ വളവിന് സമീപമാണ് അപകടം. കാറിലുണ്ടായിരുന്ന 5 പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് ഇതുവരെയുള്ള വിവരം. മൃതദേഹങ്ങളെല്ലാം ഷാപുരയിലെ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് അനുശോചനം രേഖപ്പെടുത്തി.

Further details are awaited…

Story Highlights: 4-gujarat-police-personnel-killed-in-accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here