Advertisement

മോഷ്ടിച്ച കാറ് വിറ്റ് വീണ്ടും മോഷ്ടിച്ച് വീണ്ടും വിറ്റ് പണം തട്ടൽ; കൊച്ചിയിൽ മൂന്ന് പേർ പിടിയിൽ

February 15, 2022
Google News 1 minute Read

കൊച്ചിയിൽ മോഷ്ടിച്ച കാറുകൾ വിറ്റ് പണം തട്ടിയ മൂന്ന് പേർ പിടിയിൽ. മോഷ്ടിച്ച കാറുകൾ ഒഎൽഎക്സിലിട്ട് വിറ്റാണ് സംഘം പണം തട്ടിയത്. മോഷ്ടിച്ച കാറിൽ ജിപിഎസ് ഘടിപ്പിച്ചാണ് വിൽക്കുക. ഈ കാർ വീണ്ടും മോഷ്ടിച്ച് വീണ്ടും മറ്റാർക്കെങ്കിലും വിറ്റ് പണം തട്ടുകയായിരുന്നു ഇവരുടെ രീതി.

മോഷ്ടിച്ച കാറിൽ ജിപിഎസ് ഘടിപ്പിച്ച്, ഡ്യൂപിക്ലേറ്റ് താക്കോലിട്ടാണ് വില്പന നടത്തുക. വാഹനം വാങ്ങുന്നയാൾ ഇത് എവിടെ കൊണ്ടുപോകുന്നു എന്ന് ജിപിഎസിലൂടെ ഇവർ മനസ്സിലാക്കും. തുടർന്ന് ഈ കാർ വീണ്ടും ഇവർ മോഷ്ടിച്ച് മറ്റാർക്കെങ്കിലും മറിച്ചുവിൽക്കും. ഇങ്ങനെ നിരവധി തവണ ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ട്.

ഇക്ബാൽ, മുഹമ്മദ് ഷാഹിൽ, ശ്യാം മോഹൻ എന്നിവരാണ് പിടിയിലായത്.

Story Highlights: car theft fraud 3 arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here