Advertisement

ലോകത്ത് ഏറ്റവും എളുപ്പത്തിൽ ബിസിനസ് തുടങ്ങാവുന്ന രാജ്യം; ആദ്യ അഞ്ചിൽ ഇന്ത്യ…

February 15, 2022
Google News 2 minutes Read

ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാൻ ലോകത്തെ ഏറ്റവും എളുപ്പത്തിൽ സാധ്യമാകുന്ന അഞ്ച് സ്ഥലങ്ങളിൽ ഒന്നാണ് ഇന്ത്യ. 500 ലധികം ഗവേഷകർ ചേർന്ന് തയ്യാറാക്കിയ ഗ്ലോബൽ എന്റർപ്രണർഷിപ്പ് മോണിറ്റർ റിപ്പോർട്ട് 2021-22 ലാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്. ലോകത്തെ നാല്പത്തിയേഴോളം പ്രമുഖ സാമ്പത്തിക ശക്തികൾക്കിടയിൽ 2000 ത്തിലേറെ പേരിൽ നിന്ന് അഭിപ്രായം തേടിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയിൽ വളരെ എളുപ്പത്തിൽ ബിസിനസ്സ് തുടങ്ങാൻ സാധിക്കുമെന്നാണ് സർവേയിൽ പങ്കെടുത്ത 82 ശതമാനം അഭിപ്രായപ്പെട്ടത്.

സംരംഭകരോടുള്ള മനോഭാവം, സംരംഭകത്വ പ്രവർത്തനം, പ്രാദേശിക സംരംഭകത്വ സാഹചര്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് സർവേയിൽ പങ്കെടുത്തവരോട് ചോദിച്ചത്. അതിൽ ഭൂരിഭാഗം പേരും ഇന്ത്യയിൽ ബിസിനസ് തുടങ്ങാൻ വളരെയേറെ സാധ്യതകളുണ്ട് എന്ന് അഭിപ്രായപെട്ടവരാണ്. രാജ്യത്ത് ബിസിനസ് തുടങ്ങാനുള്ള സാമ്പത്തിക സഹായം, സർക്കാർ നയം, ബിസിനസിനുള്ള പിന്തുണ, നികുതിയും നടപടിക്രമങ്ങളും, സർക്കാരിന്റെ സംരംഭകത്വ പദ്ധതികൾ തുടങ്ങിയവയെല്ലാം പുതുസംരംഭകർക്ക് സഹായകരമാണെന്നും റിപ്പോർട്ടിൽ കണ്ടെത്തി.

Read Also : ആധാര്‍ കാർഡ് ദുരുപയോഗം; തെറ്റ് ചെയ്‌താൽ ഒരു കോടി രൂപ വരെ പിഴ

ഭയം കാരണം ബിസിനസ് തുടങ്ങാൻ മടിക്കുന്ന കൂടുതൽ പേരുള്ള രാജ്യങ്ങളിൽ രണ്ടാമതാണ് ഇന്ത്യ. തങ്ങൾക്ക് ബിസിനസ് തുടങ്ങാനുള്ള ശേഷിയും അറിവുമുണ്ടെന്നാണ് 86 ശതമാനം ഇന്ത്യാക്കാരും കരുതുന്നത്. അതിൽ 54 ശതമാനം പേരും ബിസിനസ് പരാജയം ഭയന്ന് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ബിസിനസ് തുടങ്ങാൻ മടിക്കുന്നവരാണ്.

എന്നാൽ ലോകത്തെ കുറഞ്ഞ വ്യക്തിഗത വരുമാനമുള്ള രാജ്യങ്ങളിൽ എളുപ്പത്തിൽ ബിസിനസ് തുടങ്ങാനാവുന്ന ഒന്നാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യൻ സംരംഭകരിൽ 80 ശതമാനം പേരും തങ്ങളുടെ സംരംഭങ്ങളിൽ മുൻവർഷത്തെ അപേക്ഷിച്ച് കുറഞ്ഞ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. കൊവിഡ് കാലം ഇന്ത്യൻ ബിസിനസിൽ ഏറെ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. കൊവിഡ് കാരണം ബിസിനസിൽ മാറ്റം വരുത്തിയ സംരംഭകരിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. 77 ശതമാനം ഇന്ത്യൻ സംരംഭകരും ബിസിനസ്സുകളിൽ മാറ്റങ്ങൾ കൊണ്ടുവന്നവരാണ്. പട്ടികയിൽ ഉണ്ടായിരുന്ന 47 രാജ്യങ്ങളിൽ 15 ഇടങ്ങളിലും കൊവിഡ് കാലത്ത് പുതിയ അവസരങ്ങൾ ലഭിച്ചതായാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.

കൊവിഡിനെ തുടർന്ന് ബിസിനസിൽ മാറ്റം വരുത്തിയ സംരംഭകരിൽ ഇന്ത്യ ഒന്നാമതാണ്. 77 ശതമാനം ഇന്ത്യൻ സംരംഭകരും ഇത്തരത്തിൽ ബിസിനസിൽ മാറ്റം വരുത്തി. പട്ടികയിൽ ഉൾപ്പെട്ട 47 രാജ്യങ്ങളിൽ 15 ഇടത്തും കൊവിഡ് കാലം പുതിയ അവസരങ്ങൾ തുറന്നതായാണ് സർവേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്.

Story Highlights: India among top 5 economies for ease of starting new business: Global survey

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here