കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ

അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. ഏഴ് തസ്തികകളിലുള്ള 33 ജീവനക്കാരെയാണ് പരിച്ചുവിട്ടത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാതായതോടെയാണ് പിരിച്ചുവിടലെന്ന് ആശുപത്രി അധികൃതർ വിശദീകരിക്കുന്നു. ( kottathara tribal hospital mass termination )
കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ റിസപ്ഷനിസ്റ്റ്, എ.എൻ.എം, ലാബ് അസിസ്റ്റന്റ്, ഒ.പി. അസിസ്റ്റന്റ്, ഫിസിഷ്യൻ അസിസ്റ്റന്റ്, ബൈസ്റ്റാൻറർ, കൗൺസിലർ എന്നീ തസ്തികകളുടെ സേവനമാണ് നിർത്തലാക്കിയത്. ഇതോടെ മുപ്പത്തിമൂന്ന് ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടു. പിരിച്ചുവിടപ്പെട്ടവരിൽ 30 പേരും ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരാണ്. പിരിച്ചുവിടലിൽ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ജീവനക്കാർ. പ്രതിഷേധമറിയിച്ച് ജീവനക്കാർ ആശുപത്രിക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശമ്പളം നൽകാൻ കഴിയാതെ വരുന്നതാണ് പ്രതിസന്ധിയെന്ന് സൂപ്രണ്ട് ഡോ. മുഹമ്മദ് അബ്ദു റഹ്മാൻ യു.ടി. പറഞ്ഞു. യോഗ്യതയില്ലാത്ത പല ജീവനക്കാരും പിരിച്ചുവിടപ്പെട്ടവരിലുണ്ടെന്നും സൂപ്രണ്ട് വ്യക്തമാക്കി.
Read Also : അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ കൂട്ടപ്പിരിച്ചുവിടൽ; മുന്നറിപ്പ് നൽകിയില്ലെന്ന് തൊഴിലാളികൾ
ബ്ലോക്ക് പഞ്ചായത്തും ആശുപത്രി അധികൃതരും നടത്തിയ അഭിമുഖം വഴി തിരഞ്ഞെടുക്കപ്പെട്ട് വർഷങ്ങളായി ആശുപത്രിയിൽ ജോലി ചെയ്യുന്ന തങ്ങളുടെ യോഗ്യത പെട്ടെന്നൊരു ദിവസം അസാധുവാകുന്നത് എങ്ങനെയാണെന്നാണ് പിരിച്ചു വിട്ട ജീവനക്കാർ ചോദിക്കുന്നത്.
Story Highlights: kottathara tribal hospital mass termination
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here