മമതാ ബാനർജി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം; പങ്കെടുക്കുന്ന കാര്യത്തിൽ സിപിഐഎമ്മിൽ ഭിന്നത

- യോഗത്തിൽ പങ്കെടുക്കേണ്ട എന്ന് സീതാറാം യെച്ചൂരി
- പങ്കെടുക്കുന്ന കാര്യം പാർട്ടി പരിഗണിക്കണമെന്ന് പ്രകാശ് കാരാട്ട്
മമതാ ബാനർജി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ സിപിഐഎമ്മിൽ ഭിന്നത. ( mamata banerjee cm meeting cpim split )
മമതാ ബാനർജി വിളിച്ച യോഗത്തിൽ പങ്കെടുക്കേണ്ട എന്ന് സീതാറാം യെച്ചൂരി വിഭാഗം നിലപാടറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ യോഗത്തിന് ക്ഷണിക്കുമെന്ന് മമത സൂചിപ്പിച്ച സാഹചര്യത്തിലാണ് യെച്ചൂരിയുടെ നിലപാട്.
ബംഗാൾ ഘടകവും മമതാ ബാനർജിയുടെ യോഗത്തിൽ സിപിഐഎം പങ്കെടുക്കുന്നതിനെ എതിർക്കുന്നു. യോഗത്തിൽ സിപിഐഎം പങ്കെടുക്കുന്ന കാര്യം പാർട്ടി പരിഗണിക്കണമെന്നാണ് പ്രകാശ് കാരാട്ട് അടക്കമുള്ളവരുടെ നിലപാട്.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപി വിരുദ്ധ പാർട്ടികളെ കോർത്തിണക്കിയുള്ള മമതാ ബാനർജിയുടെ നീക്കം. മതേതരം എന്ന് കരുതുന്ന എല്ലാവരും തന്റെ ക്ഷണം സ്വീകരിക്കണമെന്നായിരുന്നു മമതാ ബാനർജിയുടെ ആഹ്വാനം. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, തെലങഅകാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവൂ എന്നിവരുമായി മമതാ ബാനർജി ചർച്ച നടത്തി. എന്നാൽ ആന്റി-ബിജെപി സഖ്യത്തിൽ കോൺഗ്രസിന് പരിഗണിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. പല സംസ്ഥാനത്തും കോൺഗ്രസിന് പ്രാദേശിക പാർട്ടികളുമായി നല്ല ബന്ധമല്ല ഉള്ളതെന്നും കോൺഗ്രസ് പാർട്ടിക്ക് അവരുടെ വഴിക്ക് പോകാമെന്നും മമതാ ബാനർജി വ്യക്തമാക്കിയിരുന്നു.
Story Highlights: mamata banerjee cm meeting cpim split
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here