Advertisement

10 പന്തിൽ ഫിഫ്റ്റി; കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം രമേശ് കുമാറിന്റെ വിഡിയോ വൈറൽ

February 15, 2022
Google News 2 minutes Read
kolkata knight riders ramesh

ഇത്തവണ ഐപിഎൽ മെഗാ ലേലത്തിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട വാങ്ങൽ നടത്തിയത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ്. 23 വയസ്സുകാരനായ സ്പിൻ ഓൾറൗണ്ടർ രമേശ് കുമാറിനായി കൊൽക്കത്ത കൈ ഉയർത്തിയപ്പോൾ മറ്റ് ടീമുകൾ അതാരാണെന്ന് പോലും നോക്കിയില്ല. എന്നാൽ, 20 ലക്ഷം രൂപയ്ക്ക് കൊൽക്കത്ത ടീമിലെത്തിച്ച താരം ചില്ലറക്കാരനല്ല. (kolkata knight riders ramesh)

ടെന്നിസ് ക്രിക്കറ്റ് ഇതിഹാസമാണ് രമേശ് കുമാർ. പഞ്ചാബിലെ ജലാലാബാദാണ് താരത്തിൻ്റെ സ്വദേശം. ഇടംകയ്യൻ ബാറ്ററായാണ് ലേലത്തിൽ രമേശ് കുമാറിനെ ലിസ്റ്റ് ചെയ്തിരുന്നത്. എന്നാൽ, രമേശ് ഒരു മികച്ച ലെഫ്റ്റ് ആം സ്പിന്നറാണ്. ഇൻ്റനെറ്റിൽ നരേൻ ജലാലാബാദിയ എന്നാണ് രമേശ് അറിയപ്പെടുന്നത്. നരേൻ്റെ ബൗളിംഗ് ആക്ഷനും വെടിക്കെട്ട് ബാറ്റിംഗുമാണ് രമേശിന് ഈ പേര് സമ്മാനിച്ചത്.

Read Also : പരുക്ക്; ടി-20 പരമ്പരയിൽ നിന്ന് വാഷിംഗ്ടൺ സുന്ദർ പുറത്ത്

ബൗണ്ടറികളുടെ കളിത്തോഴനാണ് രമേശ് കുമാർ. യൂട്യൂബിൽ രമേശിൻ്റെ ചില വിഡിയോകൾ കാണാം. 10 പന്തിൽ 50 റൺസെടുത്ത രമേശിൻ്റെ ഒരു വിഡിയോ ആണ് ഇതിൽ ഏറ്റവും വൈറലായത്. ഗ്രൗണ്ടിൻ്റെ നാലുപാടും അനായാസം ബൗണ്ടറി ക്ലിയർ ചെയ്യുന്ന രമേശിന് ഒട്ടേറെ ആരാധകരുണ്ട്.

ചെരുപ്പുകുത്തിയാണ് രമേശിൻ്റെ പിതാവ്. അമ്മയാവട്ടെ, വീടുകൾ തോറും കയറിയിറങ്ങി മേക്കപ്പ് സാമഗ്രികൾ വിൽക്കുന്നു. ടെന്നിസ് ബോൾ ക്രിക്കറ്റിൽ കളിച്ച് കിറ്റുന്ന പണം കൊണ്ടാണ് രമേശ് പഠിച്ചുകൊണ്ടിരുന്നത്. തുടർന്ന് ക്രിക്കറ്റ് ബോളിൽ കളി തുടങ്ങി. മോഗ ജില്ലാ ടീം താരമായ രമേശ് അവരുടെ ഏറ്റവും മികച്ച ബൗളറാണ്. കഴിഞ്ഞ വർഷം പഞ്ചാബിലെ ഒരു ക്യാമ്പിൽ വച്ച് രമേശ് പഞ്ചാബ് ക്രിക്കറ്റർ ഗുർകീരത് സിംഗ് മാനെ പരിചയപ്പെട്ടു. മിനർവ ക്രിക്കറ്റ് അക്കാദമിക്കായി കളിക്കാൻ ഗുർകീരത് രമേശിന് അവസരമൊരുക്കി. ആദ്യ മത്സരത്തിൽ തന്നെ രമേശ് 5 വിക്കറ്റ് വീഴ്ത്തി. അടുത്ത മത്സരത്തിൽ രമേശ് 4 വിക്കറ്റും സ്വന്തമാക്കി. ഈ വിഡീയോ ഗുർകീരത് കൊൽക്കത്ത മാനേജ്മെൻ്റിന് അയച്ചുനൽകി. അങ്ങനെ കൊൽക്കത്ത താരത്തെ ട്രയൽസിനായി ക്ഷണിച്ചു. ട്രയൽസിലെ പ്രകടനത്തിൽ തൃപ്തരായാണ് കൊൽക്കത്ത രമേശിനെ ടീമിൽ ഉൾപ്പെടുത്തിയത്.

Story Highlights: viral kolkata knight riders player ramesh kumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here