പരുക്ക്; ടി-20 പരമ്പരയിൽ നിന്ന് വാഷിംഗ്ടൺ സുന്ദർ പുറത്ത്

ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയിൽ നിന്ന് പുറത്ത്. മൂന്നാം ഏകദിനത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ പരുക്കേറ്റ താരം ആഴ്ചകൾ പുറത്തിരിക്കുമെന്നാണ് വിവരം. പരുക്കിനെ തുടർന്ന് നീണ്ട കാലം പുറത്തിരുന്ന വാഷിംഗ്ടൺ വിൻഡീസിനെതിരായ ഏകദിന പരമ്പരയിലാണ് രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരികെയെത്തിയത്. പരുക്കിൽ നിന്ന് മുക്തനായ വാഷിംഗ്ടൺ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഉൾപ്പെട്ടിരുന്നു എങ്കിലും കൊവിഡ് ബാധിച്ചതിനാൽ കളിച്ചിരുന്നില്ല. ഇന്ത്യൻ ക്യാമ്പ് വിട്ട താരം ഇന്ന് ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ റിപ്പോർട്ട് ചെയ്യും. മൂന്ന് ആഴ്ച അദ്ദേഹം ഇവിടെയായിരിക്കും.
നേരത്തെ, വൈസ് ക്യാപ്റ്റൻ ലോകേഷ് രാഹുൽ, ഓൾറൗണ്ടർ അക്സർ പട്ടേൽ എന്നിവരും വിൻഡീസിനെതിരായ ടി-20 പരമ്പരയിൽ നിന്ന് പുറത്തായിരുന്നു. രാഹുലിന് രണ്ടാം ഏകദിനത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ പരുക്കേറ്റപ്പോൾ അക്സർ കൊവിഡിനു ശേഷം വിശ്രമത്തിലാണ്. ഇവർക്ക് പകരം ദീപക് ഹൂഡയും ഋതുരാജ് ഗെയ്‌ക്‌വാദും ടീമിൽ ഉൾപ്പെട്ടിരുന്നു.
നാളെയാണ് ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ടി-20 പരമ്പര ആരംഭിക്കുക. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് നടക്കുക.
Story Highlights: Washington Sundar injury west indies t20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here