Advertisement

ക്ഷേത്ര മണിനാദം നിയന്ത്രിക്കുന്ന സർക്കുലർ പിൻവലിച്ച് കർണാടക

February 16, 2022
Google News 1 minute Read

മണിനാദം നിയന്ത്രിക്കുന്നത് സംബന്ധിച്ച് ക്ഷേത്രങ്ങൾക്ക് പുറപ്പെടുവിച്ച സർക്കുലർ മുസ്രയ്, എൻഡോവ്‌മെന്റ് വകുപ്പ് പിൻവലിച്ചതായി കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര നിയമസഭയെ അറിയിച്ചു. ക്ഷേത്ര മണികൾ മൂലമുണ്ടാകുന്ന ശബ്ദം നിയന്ത്രിക്കുന്നതിന് പൊലീസ് സർക്കുലർ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എംഎൽഎമാരായ രവി, സുബ്രഹ്മണ്യം എന്നിവരാണ് വിഷയം ഉന്നയിച്ചത്. ആയിരക്കണക്കിന് വർഷങ്ങളായി ക്ഷേത്രങ്ങളിലും വീടുകളിലും പൂജാ സമയത്ത് മണികളും ശംഖുകളും ഉപയോഗിക്കുന്നത് ആചാരമാണെന്നും ഇവർ പറഞ്ഞു. “ആരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ക്ഷേത്രങ്ങൾക്ക് നോട്ടീസ് നൽകുന്നത്? മണികളും ശംഖ് മുഴക്കുന്നതും തടയാൻ ആരാണ് ഗൂഢാലോചന നടത്തുന്നതെന്നും രവി ചോദിച്ചു.

പരിസ്ഥിതി സംരക്ഷണ നിയമം 1986 പ്രകാരമുള്ള ശബ്ദ മലിനീകരണ മാനദണ്ഡങ്ങൾ ലംഘിച്ചതിന് കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശത്തെ തുടർന്ന് പൊലീസ് ക്ഷേത്രങ്ങൾക്ക് നോട്ടീസ് അയക്കാൻ തുടങ്ങിയിരുന്നു. ബെംഗളൂരുവിലെ ബസവനഗുഡിയിലെ ദൊഡ്ഡ ഗണപതിയിലെയും മറ്റ് ക്ഷേത്രങ്ങളിലെയും പൂജാരിക്ക് ബസവനഗുഡി നോട്ടീസ് ലഭിച്ചതായി ആരോപണം ഉണ്ടായിരുന്നു.

നേരത്തെ, ആസാൻ (പ്രാർത്ഥനയ്ക്കുള്ള ആഹ്വാനം) സംബന്ധിച്ച് പള്ളികൾക്ക് പൊലീസ് സമാനമായ നോട്ടീസ് അയച്ചിരുന്നു. ശബ്ദമലിനീകരണം സംബന്ധിച്ച് കർണാടക ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് ആരാധനാലയങ്ങൾക്ക് നോട്ടീസ് അയച്ചത്.

Story Highlights: karnataka-withdraws-circular-on-temple-bells

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here