അരവിന്ദ് കെജ്രിവാളിനെ തീവ്രവാദിയുടെ വീട്ടില്‍ കാണാം; രാഹുൽ ഗാന്ധി

ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഡൽഹി മുഖ്യമന്ത്രിയെ രാഹുൽ കടന്നാക്രമിച്ചത്. കെജ്രിവാളിനെ തീവ്രവാദിയുടെ വീട്ടില്‍ കാണാമെന്നും അദ്ദേഹത്തിന് തീവ്രവാദികളോട് മൃദുസമീപനമാണെന്നും മുൻ കോൺഗ്രസ് അധ്യക്ഷൻ ആരോപിച്ചു.
ബർണാലയിലെ പൊതു റാലിയിലാണ് രാഹുലിൻ്റെ വിമർശനം. ‘എന്ത് സംഭവിച്ചാലും തീവ്രവാദിയുടെ വീട്ടിൽ ഒരു കോൺഗ്രസ് നേതാവിനെ കാണാനാകില്ലെന്ന് നിങ്ങൾ ഓർക്കണം, എന്നാൽ എ.എ.പിയുടെ വലിയ നേതാവിനെ തീവ്രവാദിയുടെ വീട്ടിൽ കാണാം’ -അദ്ദേഹം കുറ്റപ്പെടുത്തി. പഞ്ചാബിന് സ്ഥിരതയുള്ള സർക്കാരാണ് ആവശ്യമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
എന്നാൽ കോൺഗ്രസ് നേതാവ് തന്നെ തീവ്രവാദി എന്ന് വിളിച്ചതായി കെജ്രിവാൾ ആരോപിച്ചു. സംസ്ഥാനത്തെ 117 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 20ന് ഒറ്റഘട്ടമായി നടക്കും. ഭരണകക്ഷിയായ കോൺഗ്രസ് വ്യവസായികളെയും സാധാരണക്കാരെയും പോലും ഭയപ്പെടുത്തുകയാണെന്ന് കെജ്രിവാൾ പറഞ്ഞു. ആർക്ക് വോട്ട് ചെയ്യുമെന്ന് ഒരു മാധ്യമപ്രവർത്തകൻ അവരോട് ചോദിച്ചാൽ, സത്യം പറയാൻ പോലും അവർക്ക് ഭയമാണ് കെജ്രിവാൾ കൂട്ടിച്ചേർത്തു.
Story Highlights: rahul-slams-kejriwal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here