ഡീഹൈഡ്രേഷൻ നിസ്സാരമായ കാണരുത്; ശ്രദ്ധിക്കേണ്ടത് എന്തെല്ലാം…

നമ്മുടെ ശരീരത്തിൽ 70% വെള്ളമാണ്. അതുകൊണ്ട് തന്നെ വെള്ളം നന്നായിട്ട് കുടിക്കേണ്ടത് ശരീരത്തിന് അത്യന്താപേക്ഷിതമാണ്. ഇലക്‌ട്രോലൈറ്റ് ബാലൻസും രക്തസമ്മർദ്ദവും നിലനിർത്തുക, ശരീര താപനില നിയന്ത്രിക്കുക, കോശങ്ങളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുക എന്നിവയുൾപ്പെടെ വെള്ളം നിങ്ങളുടെ ശരീരത്തിൽ നിരവധി പങ്ക് വഹിക്കുന്നു. ആവശ്യത്തിന് ജലാംശം ശരീരത്തിന് ലഭിക്കുന്നില്ലെങ്കില്‍ സംഭവിക്കാവുന്ന ഒരു അവസ്ഥയാണ് നിര്‍ജ്ജലീകരണം അഥവാ ഡീ ഹൈഡ്രേഷൻ. പൊതുവെ വേനൽ കാലങ്ങളിലാണ് ഡീ ഹൈഡ്രേഷൻ സംഭവിക്കാറ്. ശ്രദ്ധിച്ചിട്ടില്ലേ ചൂട് കൂടുതലുള്ള സമയങ്ങളിൽ ആളുകൾ തലചുറ്റി വീഴുന്നതൊക്കെ.. നിർജ്ജലീകരണവും അതിനൊരു കാരണമാണ്.
ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണെന്ന് എല്ലാവർക്കും അറിയാമെങ്കിലും വെള്ളം കുടിക്കാനുള്ള മടി കൊണ്ട് തന്നെ നമ്മൾ അസുഖങ്ങൾ ക്ഷണിച്ച് വരുത്തും. കൂടുതൽ വെള്ളം കുടിക്കാനുള്ള ലളിതമായ വഴികൾ അറിയാം. ജീവിത തിരക്കുകളിൽ വെള്ളം കുടിക്കാൻ പലപ്പോഴും നമ്മൾ മറന്നുപോകാറുണ്ട്. നമ്മുടെ ശരീരത്തിന് എത്ര ലിറ്റർ വെള്ളം വേണം എന്നുള്ളത് ഓരോ വ്യക്തികളുടെയും പ്രായം, ശാരീരിക അവസ്ഥ, ആരോഗ്യസ്ഥിതി, മരുന്നുകൾ, മറ്റ് ഘടകങ്ങൾ ആശ്രയിച്ചിരിക്കും. ദിവസം മുഴുവൻ ശരീരത്തിൽ ജലാംശം നിലനിർത്താൻ ചില വഴികൾ നോക്കാം.
ഏറ്റവും എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന കാര്യമാണ് കയ്യിൽ വെള്ളം കരുതുക എന്നതാണ്. കുപ്പിവെള്ളം കയ്യിൽ കരുതുമ്പോൾ വെള്ളം കുടിക്കാനുള്ള പ്രവണത വർധിക്കും. വെള്ളം ലഭിക്കാത്ത സാഹചര്യവും ഇതിലൂടെ ഒഴിവാക്കാം. പിന്നെ വെള്ളം കുടിക്കാൻ മറന്നുപോകുന്ന ആളുകളാണെങ്കിൽ ഫോണിൽ എതെങ്കിലും ഹൈഡ്രേഷൻ ആപ്പ് ഇൻസ്റ്റാൾ ചെയ്യാം. അങ്ങനെയെങ്കിൽ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കാൻ ആപ്പ് ഓർമപെടുത്തും.
Read Also : പ്രതിരോധശേഷി കൂട്ടാം, അറിയാം ഓറഞ്ച് കഴിച്ചാലുള്ള മറ്റ് ആരോഗ്യ ഗുണങ്ങള്‍
ഇനി പച്ച വെള്ളം കുടിക്കാൻ മടിയുള്ളവർ ഡിറ്റോക്സ് വാട്ടറുകൾ ട്രൈ ചെയ്തു നോക്കാം. പഴങ്ങളും പച്ചക്കറികളുമെല്ലാം മുറിച്ചിട്ട് ഉന്മേഷ ദായകമായ പാനീയം തയ്യാറാക്കാം. അങ്ങനെയും ശരീരത്തിൽ ജാലംശത്തിന്റെ അളവ് നിലനിർത്താം. ഇതിനായി ഇഞ്ചി, നാരങ്ങ, കുക്കുമ്പർ പോലുള്ളവയെല്ലാം ഡിറ്റോക്സ് വാട്ടർ ഉണ്ടാക്കാനായി ഉപയോഗിക്കാം. അതുപോലെ തന്നെ ഇടയ്ക്കിടയ്ക്ക് ജ്യൂസും മറ്റു പാനീയങ്ങളും കുടിക്കാം.
അമിതമായ ദാഹിക്കുന്നതും തലവേദനയും പേശിവേദനയും എല്ലാം നിർജ്ജലികരണത്തിന്റെ ലക്ഷണങ്ങൾ ആണ്. കൂടാതെ തലവേദന ഭക്ഷണം കഴിച്ചാലും പകൽ മുഴുവൻ അനുഭവപ്പെടുന്ന വിശപ്പ് തുടങ്ങിയവയും നിർജ്ജലീകരണത്തിൽ ഉൾപ്പെടുന്നു. ശരീരത്തിന് വെള്ളം ആവശ്യമുണ്ട് എന്നതിൻറെ ഓരോ ലക്ഷണങ്ങളാണ് ഇത്. അതുകൊണ്ട് വെള്ളം ശീലമാക്കുക…
Story Highlights: simple ways to keep yourself hydrated
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here