Advertisement

ബഹിരാകാശത്ത് ഒരുങ്ങുന്നു സിനിമ സ്റ്റുഡിയോ; 2024 ഡിസംബറോടെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷ…

February 17, 2022
Google News 3 minutes Read

ബഹിരാകാശത്ത് നിരവധി പരീക്ഷണങ്ങളും പദ്ധതികളുടെയും കാലമാണ്. ബ്രിട്ടീഷ് ആസ്ഥാനമായുള്ള സ്പേസ് എന്റർടൈൻമെന്റ് എന്റർപ്രൈസസ് ബഹിരാകാശത്തു പുതിയ സിനിമ സ്റ്റുഡിയോ തുടങ്ങാനുള്ള പദ്ധതിയിടുന്നു. ഹോളിവുഡ് താരം ടോം ക്രൂയിസിന്റെ പുതിയ സിനിമയാകും ബഹിരാകാശത്ത് നിര്‍മിക്കുക എന്നാണ് സൂചന. ഈ സിനിമയ്ക്കു വേണ്ടി ബഹിരാകാശ സ്റ്റുഡിയോ നിര്‍മിക്കാനുള്ള ചുമതല ആക്‌സിം സ്‌പേസ് ഏറ്റെടുത്തു കഴിഞ്ഞു. 2024 ഡിസംബറിന് മുൻപ് ഈ ബഹിരാകാശ സ്റ്റുഡിയോയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. രാജ്യാന്തര ബഹിരാകാശ നിലയത്തോടെ ചേർന്ന് ഗോൾഫ് പന്തിന്റെ ആകൃതിയിയിൽ സ്റ്റുഡിയോ സജ്ജീകരിക്കാനാണ് നീക്കം. ഏകദേശം 20 അടി വിസ്തീർണത്തിലാണ് ഈ സ്റ്റുഡിയോ നിർമ്മിക്കാനൊരുങ്ങുന്നത്.

SEE1 എന്നാണ് സ്റുഡിയോയ്ക്ക് പേരിട്ടിരിക്കുന്നത്. സിനിമ മാത്രമല്ല, കായിക മത്സരങ്ങളും ടെലിവിഷൻ പ്രോഗ്രാമുകളും തുടങ്ങി വ്യത്യസ്തമായ മേഖലകള്‍ക്കും ഈ ബഹിരാകാശ സ്റ്റുഡിയോ വേദിയാകും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയെ ബഹിരാകാശത്ത് പോയി ചിത്രീകരിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും SEE1 ലേക്ക് ചിത്രീകരണം നടത്താം. ബഹിരാകാശത്തു നിന്നുള്ള നിര്‍മാണം, ലൈവ് സ്ട്രീമിങ്, റെക്കോഡിങ്, ബ്രോഡ്കാസ്റ്റിങ് തുടങ്ങിയ എല്ലാ സേവനങ്ങളെല്ലാം ഈ സ്റ്റുഡിയോയില്‍ നിന്നും ലഭിക്കും.

Read Also : സ്പേസ് എക്സിന്റെ ആദ്യ ബഹിരാകാശ നടത്തം; ചരിത്ര ദൗത്യത്തിന് മലയാളത്തിന്റെ മരുമകളും…

കരാറുകാരനായ കാം ഗാഫരിയനാണ് ആക്‌സിം സ്‌പേസിന്റെ സഹ സ്ഥാപകന്‍. ഐഎസ്എസിലേക്കുള്ള നാസ സഞ്ചാരികളെ അടക്കം പരിശീലിപ്പിച്ചിരുന്നത് ഇദ്ദേഹമാണ്. 2005-15 കാലയളവില്‍ നാസയുടെ ഐഎസ്എസ് പ്രോഗ്രാം മാനേജരായിരുന്ന മൈക്ക് സഫ്രേഡിനിയാണ് ആക്‌സിം സ്‌പേസിന്റെ സിഇഒ. 2016 ലാണ് ആക്‌സിം സ്‌പേസ് ബഹിരാകാശ ശാസ്ത്ര രംഗത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. ബഹിരാകാശ മേഖലയിൽ മികച്ച മുന്നേറ്റമാണ് ഇതിനോടകം ആക്‌സിം സ്‌പേസ് കാഴ്ച വെച്ചത്.

സിനിമയ്ക്ക് വേണ്ടി അതിസാഹസിക പ്രകടനങ്ങൾ ഇതിനുമുമ്പും ടോം ക്രൂയിസ് കാഴ്ചവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകളിൽ ഏറ്റവും പുതിയ ചുവടുവെപ്പാകും ഈ സിനിമ. ഒരു ദിവസത്തെ ചിത്രീകരണത്തിന് ഈ സ്റ്റുഡിയോയില്‍ ഒരാള്‍ക്ക് 88,000 ഡോളര്‍ അതായത് ഏകദേശം 65 ലക്ഷം രൂപ മുതല്‍ 1,64,000 ഡോളര്‍ (ഏകദേശം 1.22 കോടി രൂപ) വരെ ചെലവാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Story Highlights: Axiom Space plans to build a movie studio module for the International Space Station by 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here