പാകിസ്താനില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ആറ് ഭീകരര്‍ കൂടി കൊല്ലപ്പെട്ടു

പാകിസ്താനില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ആറ് ഭീകരര്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബലൂചിസ്താന്‍ പ്രവിശ്യയിലെ ഇന്‍ജിര്‍കാന്‍ റേഞ്ചിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ മാസം അഞ്ചിന്, പ്രവിശ്യയിലെ പഞ്ച്ഗുര്‍, നൗഷ്‌കി മേഖലകളിലെ സുരക്ഷാ സേനയുടെ ക്യാമ്പുകള്‍ ഭീകരര്‍ ആക്രമിച്ചതിന് ശേഷമുണ്ടായ ബലൂചിസ്ഥാനിലെ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. മൂന്ന് ദിവസമായി തുടരുന്ന ഏറ്റുമുട്ടലില്‍ ഇതുവരെ 20 ഭീകരരും ഒമ്പത് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
Read Also : യുദ്ധഭീതി : യുക്രൈനിലെ ഇന്ത്യൻ എംബസിയിൽ കൺട്രോൾ റൂം തുറന്നു
ബലൂചിസ്താനിലെ കെച്ച് ജില്ലയില്‍ സൈനികര്‍ക്ക് നേരെ അടുത്തിടെ നടന്ന ആക്രമണങ്ങളില്‍ ഭീകരര്‍ക്ക് പങ്കുണ്ടെന്ന് ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍ജിര്‍ക്കന്‍ മേഖലയില്‍ ഭീകരരുടെ ഒളിത്താവളമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന പരിശോധന നടത്തിയത്. പരിശോധന ആരംഭിച്ചപ്പോള്‍ തന്നെ ഭീകരര്‍ രക്ഷപെടാന്‍ ശ്രമം നടത്തിയിരുന്നെന്നും പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
Story Highlights: encounter balochistan, pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here