Advertisement

ഗുജറാത്തില്‍ സ്‌കൂളുകളും കോളജുകളും ഈ മാസം 21ന് തുറക്കും

February 17, 2022
Google News 1 minute Read
gujarat

ഗുജറാത്തില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ ഈ മാസം 21 മുതല്‍ സ്‌കൂളുകളും കോളജുകളും സാധാരണ നിലയിലേക്ക് പ്രവര്‍ത്തനമാരംഭിക്കും. നിലവില്‍ ഓണ്‍ലൈനായാണ് കോളജുകളുടെ പ്രവര്‍ത്തനം. 1 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നിലവില്‍ ഓണ്‍ലൈന്‍ ക്ലാസോ ഓഫ്‌ലൈന്‍ ക്ലാസോ അറ്റന്‍ഡ് ചെയ്യാന്‍ അവസരമുണ്ട്.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞതോടെ 21 മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഴയപോലെ പൂര്‍ണമായി തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ജിത്തു വഗാനി ട്വീറ്റ് ചെയ്തു. കൊവിഡ് അവലോകന യോഗത്തിന് ശേഷമാണ് തീരുമാനം. സ്‌കൂളുകളില്‍ കൊവിഡ് നിയന്ത്രണം പാലിക്കുന്നതിനായി അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധ പുലര്‍ത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

അതിനിടെ കോളജുകളില്‍ സ്‌പേസ് ടെക്‌നോളജി, ബയോ ടെക്‌നോളജി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കൂടി പാഠ്യഭാഗത്ത് ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ പരിഗണനയിലാണെന്നും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Story Highlights: gujarat, schools reopen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here