Advertisement

‘പേഴ്‌സണൽ സ്റ്റാഫിന്റെ പെന്‍ഷന്‍ വിഷയം ചർച്ച ചെയ്യും’; ഗവർണർക്ക് ഉറപ്പ് നൽകി സർക്കാർ

February 17, 2022
Google News 2 minutes Read
kerala govt governor personal staff age

പേഴ്‌സണൽ സ്റ്റാഫിന്റെ പെൻഷൻ വിഷയം ചർച്ച ചെയ്യുമെന്ന് ഗവർണർക്ക് സർക്കാരിന്റെ ഉറപ്പ്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഗവർണറുമായി ഫോണിൽ സംസാരിച്ചു. ( kerala govt governor personal staff age )

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ സർവീസിൽ രണ്ട് വർഷം പൂർത്തിയാക്കിയാൽ പെൻഷൻ അർഹരാവും എന്ന ചട്ടം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതിരുന്നു. പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർ സിഎജിയേയും ബന്ധപ്പെട്ടിട്ടുണ്ട്. സിഎജിയെ നേരിൽ വിളിച്ചാണ് ഗവർണർ ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ടത്. സർക്കാർ ഉദ്യോഗസ്ഥരെ പോലെ എങ്ങനെ പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ നൽകും എന്ന ചോദ്യമാണ് ഗവർണർ ഉന്നയിക്കുന്നത്.

നയപ്രഖ്യാപന പ്രസംഗം ഗവർണർ അംഗീകരിച്ച് തിരികെ സർക്കാരിലേക്ക് അയക്കണമെന്നാണ് ചട്ടം. ഇതിനു ശേഷമാണ് നാളെ നിയമസഭയിൽ ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തുക. ബജറ്റ് സമ്മേളനത്തിന് തുടക്കമാവുന്നത് തന്നെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ്. എന്നാൽ ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതിരുന്നതോടെ, ചരിത്രത്തിൽ ഇതുവരെയില്ലാത്ത അസാധാരണമായ ഒരു പ്രതിസന്ധിയെയാണ് സർക്കാർ അഭിമുഖീകരിക്കേണ്ടി വന്നത്.

Read Also : ഹരി എസ് കർത്തയുടെ നിയമനം തന്റെ തീരുമാനം; സർക്കാരിന്റെ തൃപ്തിയും അതൃപ്തിയും വിഷയമല്ല: ഗവർണർ

ഒടുവിൽ നിമിഷങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടുകയായിരുന്നു. തന്നെ ചൊടിപ്പിച്ച ഉദ്യോഗസ്ഥൻ പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആർ.ജ്യോതിലാലിനെ മാറ്റിയതിന് പിന്നാലെയാണ് ഗവർണർ നയപ്രഖ്യാപനത്തിൽ ഒപ്പിട്ടത്.

Story Highlights: kerala govt governor personal staff age

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here