Advertisement

കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയില്ല; എന്നും പ്രവര്‍ത്തിക്കുന്നത് ആശയങ്ങളുടെ അടിസ്ഥാനത്തില്‍; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

February 17, 2022
Google News 1 minute Read
mallikarjun kharge

കോണ്‍ഗ്രസില്‍ കുടുംബാധിപത്യ രാഷ്ട്രീയമില്ലെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജീവ് ഗാന്ധിക്ക് ശേഷം ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആയിട്ടില്ലെന്നും ഖാര്‍ഗെ വിശദീകരിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കുടുംബവാഴ്ചയാണെന്ന തുടര്‍ച്ചയായുള്ള ബിജെപിയുടെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രതികരണം.

‘കോണ്‍ഗ്രസിനുള്ളില്‍ കുടുംബവാഴ്ചയില്ല. എല്ലാ പ്രവര്‍ത്തകരും അവരുടെ രാജ്യത്തിന് വേണ്ടിയാണ് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നത്. രാജീവ് ഗാന്ധിക്ക് ശേഷം ആരും ഗാന്ധി കുടുംബത്തില്‍ നിന്ന് പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആയിട്ടില്ല. ആശയങ്ങളുടെ അടിസ്ഥാനത്തിന്റെ കോണ്‍ഗ്രസ് എക്കാലവും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുള്ളത്. അതിനായി ജീവന്‍ ബലിയര്‍പ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളില്‍ നിന്ന് ഒട്ടേറെ പേര്‍ ബിജെപിയിലേക്കെത്തുന്നതിനെ വിമര്‍ശിച്ച ഖാര്‍ഗെ, രാജവംശത്തിലൂടെ രാജവംശത്തിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തുന്നവരെ ബിജെപി പിന്തുണയ്ക്കുകയാണെന്നും കുറ്റപ്പെടുത്തി. രാജവംശത്തിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തുന്നവര്‍ക്ക് പിന്തുണ നല്‍കുന്ന ബിജെപിയാണ് കോണ്‍ഗ്രസിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്. ഇത്തരത്തിലുള്ള മറ്റ് പാര്‍ട്ടികളിലെ പ്രവര്‍ത്തകരെയും ബിജെപിയിലേക്ക് എത്തിക്കുന്നുണ്ട്. ജിതിന്‍ പ്രസാദ, ജ്യോതിരാദിത്യ സിന്ധ്യ, സുവേന്ദു അധികാരി തുടങ്ങിയ രാഷ്ട്രീയ കുടുംബത്തില്‍ നിന്നെത്തിയവര്‍ ബിജെപിയിലേക്ക് എത്തിയതിനെ പരോക്ഷമായി ഖാര്‍ഗെ പരിഹസിച്ചു.

Read Also : ഹിന്ദുക്കൾ സ്ത്രീകളെ ആരാധിക്കുന്നവരാണ്; അതിനാൽ ഹിജാബ് അണിയേണ്ട കാര്യമില്ല: പ്രജ്ഞാ സിംഗ് താക്കൂർ

തെരഞ്ഞെടുപ്പ് പ്രചാരണ വേളകളില്‍ ഒട്ടേറ തവണ പ്രധാനമന്ത്രി നരേന്ദ്രമോദി, യുപി മുഖ്യമന്ത്രി അടക്കമുള്ളവര്‍ കോണ്‍ഗ്രസിനെയും സമാജ്വാദി പാര്‍ട്ടിയെയും അടക്കം കുടുംബവാഴ്ചയെന്ന പേരില്‍ വിമര്‍ശിച്ചിരുന്നു.

Story Highlights: mallikarjun kharge, bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here