Advertisement

കൊവിഡ് വാക്‌സിനെടുത്തില്ല; ന്യൂയോര്‍ക്കില്‍ മുനിസിപ്പല്‍ തൊഴിലാളികളെ കൂട്ടമായി പിരിച്ചുവിട്ടു

February 17, 2022
Google News 1 minute Read
newyork city

ന്യൂയോര്‍ക്കില്‍ കൊവിഡ് പ്രതിരോധ വാക്‌സിനെടുക്കാത്ത മുനിസിപ്പല്‍ തൊഴിലാളികളെ കൂട്ടമായി പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. 1,430 മുന്‍സിപ്പല്‍ തൊഴിലാളികളെയാണ് ന്യൂയോര്‍ക് കൗണ്‍സില്‍ പിരിച്ചുവിട്ടത്. വാക്‌സിന്‍ സ്വീകരിക്കാത്തതിന് രാജ്യത്തെ തൊഴിലാളികള്‍ക്ക് നേരെ ഇതുവരെ സ്വീകരിച്ചതില്‍ വെച്ച് ഏറ്റവും വലിയ നടപടിയാണിത്.

ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം 914 പൊലീസുകാരെയും 36 ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെയും 25 അഗ്‌നിശമനസേനാ അംഗങ്ങളെയും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തതിന്റെ പേരില്‍ ജോലിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. വാക്സിന്‍ സ്വീകരിക്കാത്ത മുന്‍സിപ്പല്‍ ജീവനക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി വാക്‌സിന്‍ സ്വീകരിക്കാത്ത 4000ത്തോളം തൊഴിലാളികള്‍ക്ക് നോട്ടീസും കൗണ്‍സില്‍ അയച്ചിരുന്നു.

ന്യൂയോര്‍ക്ക് സിറ്റി മുന്‍ മേയര്‍ ബില്‍ ഡി ബ്ലാസ്റ്റിയോയുടെ കാലത്ത് രൂപംനല്‍കിയ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ന്യൂയോര്‍ക്ക് നഗരത്തിലെ എല്ലാ തൊഴിലാളികളും ആദ്യ ഡോസ് വാക്‌സിനെങ്കിലും സ്വീകരിക്കണമെന്നതാണ്‌ നിയമം.

Read Also : മാധ്യമ സ്വാതന്ത്രത്തിനെതിരായ നിയന്ത്രണങ്ങള്‍ ശക്തമാക്കി തുര്‍ക്കി

ന്യൂയോര്‍ക്കിലെ തൊഴിലാളികളില്‍ 95% പേര്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചിട്ടുണ്ടെന്ന് മേയര്‍ എറിക് ആഡംസ് വ്യക്തമാക്കി. എന്നാല്‍ 9,000 തൊഴിലാളികള്‍ ഇപ്പോഴും പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരാണെന്നും ഇതിനായി ഇളവുകള്‍ തേടുകയാണെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Story Highlights: newyork city, covid, covid vaccination

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here