ഗവര്‍ണറെ അവഹേളിക്കുന്നത് അവസാനിപ്പിക്കണം: കെ.സുരേന്ദ്രന്‍

ഗവര്‍ണറെ നിരന്തരമായി വേട്ടയാടുന്നത് സംസ്ഥാന സര്‍ക്കാരും സിപിഎമ്മും അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. സര്‍ക്കാര്‍ നടത്തുന്ന അവഹേളനങ്ങളാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ മടിച്ചതിന് കാരണം. സംസ്ഥാന പൊതുഭരണ വകുപ്പ് സെക്രട്ടറി ജ്യോതിലാല്‍ ഗവര്‍ണറെ ആക്ഷേപിച്ച് കത്തയച്ചത് മുഖ്യമന്ത്രി പറഞ്ഞിട്ടാണോയെന്ന് അദ്ദേഹം വ്യക്തമാക്കണം. നാണംകെട്ട രീതിയില്‍ രാഷ്ട്രീയ നിയമനങ്ങള്‍ നടത്തുന്നത് ഇനിയെങ്കിലും സര്‍ക്കാര്‍ അവസാനിപ്പിക്കണം. മന്ത്രിമാരുടെ സ്റ്റാഫിലേക്ക് രണ്ട് വര്‍ഷത്തേക്ക് മാറി മാറി ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലൂടെ അവര്‍ക്ക് പെന്‍ഷന്‍ വാങ്ങി കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പൊതു ഖജനാവ് കൊള്ളയടിക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്. പ്രതിപക്ഷം ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Story Highlights: Stop insulting the Governor: K. Surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here