സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയെ മര്‍ദ്ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍

സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയെ മര്‍ദ്ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കണ്ണന്‍കുളങ്ങര കണ്ണാടി കോവിലകത്ത് കുട്ടപ്പന് മകന് സതീശ് (43) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം.
സതീശന്റെ ഭാര്യ ഏകദേശം 2 മാസം മുമ്പ് സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്ക് കയറിയിരുന്നു. കഴിഞ്ഞ ദിവസം ഭാര്യയെ ഫോണ്‍ വിളിച്ചപ്പോള്‍ തിരക്ക് കാരണം അവര്‍ കോള്‍ അറ്റന്‍ഡ് ചെയ്തിരുന്നില്ല. ഇതിന് പിന്നാലെ സൂപ്പര്‍ മാര്‍ക്കറ്റിലെ ലാന് ഫോണിലേക്ക് വിളിച്ച് ഭാര്യയ്ക്ക് ഫോണ്‍ കൊടുക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. ഫോണെടുത്ത സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരി നല്ല തിരക്കിലാണെന്നും പിന്നെ വിളിക്കണമെന്നും പറഞ്ഞ് കോള്‍ കട്ട് ചെയ്യുകയായിരുന്നു.
Read Also : സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി ജീവനക്കാരിയെ മര്‍ദ്ദിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കണമെന്ന് വനിത കമ്മിഷന്
പ്രകോപിതനായ പ്രതി ഭാര്യയെ തേടി 3 മണിക്ക് സൂപ്പര്‍ മാര്‍ക്കറ്റിലെത്തുകയും ജീവനക്കാരോട് തട്ടിക്കയറുകയും ചെയ്തു. ഇതിന് ശേഷം ജീവനക്കാരിയായ ഷിജിയെ ഹെല്‍മറ്റ് ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഇവരുടെ കൈയ്ക്ക് ഒടിവുണ്ട്. ഷിജി ആശുപത്രിയില്‍ ചികിത്സ തേടി. സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി അതിക്രമം കാട്ടിയതിന് ശേഷം പ്രതി ഇതുവരെയും വീട്ടിലെത്തിയിട്ടില്ല. തൃപ്പൂണിത്തറയ്ക്ക് അടുത്തുള്ള എരൂരിലാണ് ഇയാളുടെ ഫോണ്‍ ലൊക്കേഷന്‍ അവസാനമായി കാണിച്ചിരിക്കുന്നത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്.
ഇന്ന് വൈകീട്ട് മൂവാറ്റുപുഴയില്‍ നിന്നും സിഐ കെ.ജി.അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം സതീശിനെ അറസ്റ്റു ചെയ്യുകയായിരുന്നു. എസ്ഐ അനില, പ്രൊബേഷനറി എസ്ഐ ഷാനവാസ്, എഎസ്ഐ സന്തോഷ് എം.ജി, സിപിഒമാരായ ശ്യാം.ആര്.മേനോന്, രതീഷ്.കെ.പി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Story Highlights: supermarket attack Defendant arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here