Advertisement

ലാലുപ്രസാദ് യാദവിനെതിരെ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള

February 18, 2022
Google News 2 minutes Read

കാലിത്തീറ്റ കുംഭകോണത്തില്‍ ശിക്ഷിക്കപ്പെട്ട ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി അധ്യക്ഷനുമായ ലാലുപ്രസാദ് യാദവിനെതിരെ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. ഒരു കാലത്ത് ഇന്ത്യയിലെ അഴിമതിക്കെതിരായ ക്യാമ്പെയിനുകളുടെ വക്താവായിരുന്ന ലാലുപ്രസാദ് ഇപ്പോള്‍ അഴിക്കുള്ളിലായെന്നാണ് ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം. എ.എന്‍.ഐക്ക് നല്‍കിയ പ്രതികരണത്തിലാണ് അദ്ദേഹം ആര്‍.ജെ.ഡി അധ്യക്ഷനെതിരെ രംഗത്തെത്തിയത്.

1974ല്‍ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള അന്നത്തെ സര്‍ക്കാരിനെതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ആരംഭിച്ച പ്രതിഷേധത്തെക്കുറിച്ച് സംസാരിക്കവെയായിരുന്നു ശ്രീധരന്‍പിള്ള ഇക്കാര്യം സൂചിപ്പിച്ചത്. കാലിത്തീറ്റ കുംഭകോണത്തിലെ അഞ്ചാം കേസിലും ലാലു കുറ്റക്കാരനാണെന്ന് റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി വിധിച്ചിരുന്നു.

Read Also : ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ താറുമാറാക്കിയ പ്രവർത്തനങ്ങളാണ് മൻമോഹൻ സിംഗിന്റെ ഭരണകാലത്ത് നടന്നത്; ധനമന്ത്രി നിർമ്മല സീതാരാമൻ

ഇതുമായി ബന്ധപ്പെട്ട പത്രവാര്‍ത്തയെക്കുറിച്ചും അദ്ദേഹം പറഞ്ഞു.”രണ്ട് സ്ത്രീകള്‍ ശാരീരിക വൈകല്യമുള്ള അമ്മയെ താങ്ങിപ്പിടിച്ച് വോട്ട് ചെയ്യാനായി നില്‍ക്കുന്ന ഒരു ചിത്രം പത്രത്തില്‍ കണ്ടു. ഗോവയിലെ ജനാധിപത്യത്തിന്റെ ശക്തിയാണ് ഇത് തെളിയിക്കുന്നത്. ഇതേ പത്രത്തില്‍ തന്നെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസിലും കുറ്റക്കാരനാണെന്ന് തെളിഞ്ഞ ശേഷം ലാലു പ്രസാദ് യാദവ്, ഒരു സംഘം ആള്‍ക്കാര്‍ക്കൊപ്പം നടന്നുവരുന്ന ചിത്രവും കണ്ടു,”

ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ആരംഭിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെയാണ് ബീഹാര്‍ മൂവ്മെന്റ് എന്നറിയപ്പെടുന്നത്്. ലാലു പ്രസാദ് യാദവും ഇതിന്റെ ഭാഗമായിരുന്നു.

950 കോടിയുടെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ആദ്യത്തെ നാലു കേസുകളില്‍ തടവു ശിക്ഷ വിധിക്കപ്പെട്ട ലാലുവിന് പിന്നീട് ജാമ്യം ലഭിച്ചിരുന്നു. മൂന്നര വര്‍ഷത്തിലേറെ ജയില്‍വാസം അനുഭവിച്ച ശേഷമാണ് ലാലുവിന് ജാമ്യം അനുവദിച്ചത്. ഡൊറാന്‍ഡ ട്രഷറിയില്‍നിന്ന് 139.35 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നതാണ് ലാലുവിനെതിരായ അഞ്ചാമത്തേതും അവസാനത്തേതുമായ കേസ്. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ജാര്‍ഖണ്ഡിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലായിരുന്നു 73കാരനായ ലാലു ശിക്ഷയുടെ ഭൂരിഭാഗവും അനുഭവിച്ചത്.

Story Highlights: PS sreedharanpillai against Lalu Prasad Yadav

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here