യുക്രൈനിൽ നിന്ന് എയര്‍ ഇന്ത്യ സര്‍വീസ് നടത്തും; ബുക്കിംഗ് ആരംഭിച്ചു

യുക്രൈനിൽ നിന്നും ഇന്ത്യാക്കാരെ എത്തിക്കാൻ മൂന്ന് എയർ ഇന്ത്യ വിമാനങ്ങൾ സർവീസ് നടത്തും.യുദ്ധഭീതിയെത്തുടര്‍ന്ന് നിരവധി പേര്‍ നാട്ടിലേയ്ക്ക് മടങ്ങാന്‍ താത്പര്യപ്പെടുന്ന സാഹചര്യത്തില്ലാണ് യുക്രൈനിൽ നിന്ന് എയര്‍ഇന്ത്യ വിമാന സര്‍വീസ് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.
ഈ മാസം 22,24,26 തിയതികളില്‍ എയര്‍ഇന്ത്യ വിമാനങ്ങള്‍ ബോറിസ്പില്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തും. ഇതിനായുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. എയര്‍ഇന്ത്യ ഓഫീസുകള്‍, വെബ്സൈറ്റ്, അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍, കോള്‍ സെന്ററുകള്‍ എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.
Read Also : ഹിജാബ് വിവാദം: കര്‍ണാടക ഹൈക്കോടതി വാദം കേള്‍ക്കുന്നത് നാളെയും തുടരും
യുക്രൈനിൽ നിന്ന് ആവശ്യത്തിന് വിമാന സര്‍വീസില്ലെന്ന പരാതി ലഭിച്ചതിനാല്‍ എയര്‍ ഇന്ത്യ, യുക്രൈയ്നിയന്‍ ഇന്‍റര്‍നാഷ്ണല്‍ എയര്‍ലൈന്‍സ് എന്നിവയുടെ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്ന് സ്ഥാനപതി കാര്യാലയം ഇന്നലെ വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ഥികള്‍ ലഭ്യമാകുന്ന ആദ്യ വിമാനത്തില്‍ തന്നെ നാട്ടിലേയ്ക്ക് വരാന്‍ ശ്രമിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
Story Highlights: ukraine-crisis-air-india-to-operate-three-flights
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here