Advertisement

കന്യാകുമാരി മുതൽ കാശ്മീർ വരെ; 5000 കിലോമീറ്റർ താണ്ടി 3 സ്ത്രീകൾ…

February 19, 2022
Google News 2 minutes Read

സ്റ്റീരിയോടൈപ്പുകളിൽ നിന്ന് സ്വാതന്ത്രരാവുക എന്നത് എളുപ്പമുള്ള ഒരു കാര്യമല്ല. പക്ഷെ ഇന്ന് മാറ്റത്തിന്റെ വഴിയിൽ ഈ നൂലാമാലകളിൽ നിന്ന് പുറത്തുകടക്കുന്നവർ ഏറെയാണ്. ഈ സമൂഹത്തിന് തന്നെ മാതൃകയാകുന്ന നിരവധി ആളുകളെ കുറിച്ച് നമ്മൾ കേട്ടിട്ടുമുണ്ട്. ഇനി പറഞ്ഞുവരുന്നത് മൂന്ന് സ്ത്രീകളെ കുറിച്ചാണ്. കന്യാകുമാരി മുതൽ കാശ്മീർ വരെ 5,000 കിലോമീറ്റർ സഞ്ചരിച്ച സുനിത ദുഗർ, പർണീത് സന്ധു, നീത ജെഗൻ എന്നിവർ. ധൈര്യത്തോടെ സ്വതന്ത്രമായി തന്നെ അവർ സ്വന്തം നിയമങ്ങൾ ജീവിതത്തതിൽ എഴുതി ചേർത്തിരിക്കുകയാണ്.

വ്യത്യസ്തമായ പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണ് മൂന്ന് പേരും. സുനിത ഒരു സംരംഭകയും ഫോട്ടോഗ്രാഫറുമാണ്. നീത റെഗസിലെ മാനേജരാണ്. പർണീത് യുഎസ് ആസ്ഥാനമായുള്ള ഒരു കമ്പനിയിലാണ് ജോലി ചെയ്യുന്നത്. യാത്രയോടുള്ള അഭിനിവേശവും വളരെ കുറച്ച് സ്ത്രീകൾ മാത്രം ചെയ്തിട്ടുള്ള എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹവുമാണ് ഇവർ ഒരുമിക്കാനുള്ള പ്രധാന കാരണം. അങ്ങനെയാണ് ഇന്ത്യ ചുറ്റാൻ ഇറങ്ങി പുറപ്പെടുന്നത്.

ഓഗസ്റ്റ് എട്ടിന് കന്യാകുമാരിയിൽ നിന്നാണ് ഇവർ യാത്ര തുടങ്ങിയത്. “പ്രതിദിനം 800 കിലോമീറ്ററെങ്കിലും സഞ്ചരിക്കുക എന്നത് ഞങ്ങൾ ഒരു ലക്ഷ്യമാക്കി” സുനിത പറഞ്ഞു. ഈ ടാർഗെറ്റ് സെറ്റ് ഉള്ളതിനാൽ, ഫോട്ടോഗ്രാഫി ഒഴികെയുള്ള ഏതെങ്കിലും വിനോദ പരിപാടികൾക്കായി സമയം കിട്ടുന്നത് കുറവായിരുന്നു.
ട്രിപോട്ടോയിലാണ് ഇവരുടെ സ്റ്റോറി പ്രസിദ്ധീകരിച്ചിരിക്കുന്നത്. യാത്രയിലെ ഇവരുടെ അനുഭവങ്ങളും ഇവർ പങ്കുവെക്കുന്നുണ്ട്.

കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള റോഡ് ട്രിപ്പിൽ, ഡൽഹിയിൽ വെച്ച് മലിനീകരണം കാരണം ഇവർക്ക് ആകാശം കാണാൻ സാധിച്ചില്ല എന്നും പഞ്ചാബിൽ പ്രവേശിച്ചതിന് ശേഷമാണ് ഇവർ തെളിഞ്ഞതും മനോഹരവുമായ ആകാശം കണ്ടതെന്നും പറയുന്നു. കണ്ടതിൽ വെച്ച് ഏറ്റവും വർണാഭം കാശ്‌മീർ ആയിരുന്നു ഇവർ കൂട്ടിച്ചേർത്തു. നിരവധി പ്രതിസന്ധികൾ തരണം ചെയ്താണ് ഈ യാത്ര പൂർത്തീകരിച്ചത്. യാത്രയ്ക്കിടയിൽ കാർ തകരായി, പോക്കറ്റിൽ റിവോൾവറുമായി ആളുകളാൽ ചുറ്റപ്പെട്ടു. ശ്രീനഗറിൽ 24 മണിക്കൂർ ഫോൺ കണക്‌ടിവിറ്റി നഷ്‌ടപ്പെട്ടു. പക്ഷെ ഈ തടസങ്ങളെല്ലാം അവർ തരണം ചെയ്തു.

Read Also : പറക്കാനൊരുങ്ങി സ്‌നൂപി; നാസയുടെ ആർട്ടിമിസ് 1 ദൗത്യത്തിലാണ് സ്‌നൂപിയുടെ ബഹിരാകാശ യാത്ര …

“ശരിയായ ആസൂത്രണത്തോടെ, സ്ത്രീകൾക്ക് സ്വന്തമായി ഒരു യാത്ര നടത്തുന്നത് പൂർണ്ണമായും സുരക്ഷിതമാണെന്ന സന്ദേശം പ്രചരിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും സ്റ്റീരിയോടൈപ്പുകൾ തകർത്ത് അവർക്ക് മാതൃകയായവരോടും ഞങ്ങൾ നന്ദിയുള്ളവരാണ് എന്നും അവർ കൂട്ടിച്ചേർത്തു.

Story Highlights: 3 Women, 5000 Kms, A Drive From Kanyakumari to Kashmir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here