ശ്രീനഗറിൽ ടിആർഎഫ് ഭീകരൻ പിടിയിൽ; അറസ്റ്റ് ആക്രമണത്തിന് തയ്യാറെടുക്കവേ

ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഒരു ടിആർഎഫ് ഭീകരനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഈദ്ഗാഹ് മേഖലയിലാണ് അറസ്റ്റ് നടന്നതെന്നാണ് സൂചന. സംസ്ഥാന പൊലീസിന്റെയും സിആർപിഎഫിന്റെയും സംയുക്ത സംഘം മേഖലയിൽ തെരച്ചിൽ നടത്തിയിരുന്നു. ഈ ഓപ്പറേഷനിൽ കുൽഗാം ജില്ലയിൽ താമസിക്കുന്ന ജുനൈദ് മുഷ്താഖിനെ സേന പിടികൂടി.
ജുനൈദ് മുഷ്താഖ് തീവ്രവാദ സംഘടനയായ ടിആർഎഫിന്റെ ഓവർ ഗ്രൗണ്ട് പ്രവർത്തകനാണെന്നും ഭീകരാക്രമണത്തിന് തയ്യാറെടുക്കുകയായിരുന്നുവെന്നും കണ്ടെത്തി. ഇയാളിൽ നിന്ന് ഒരു പിസ്റ്റൾ പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ജുനൈദ് ശ്രീനഗറിൽ ആക്രമണം നടത്താൻ ഒരുങ്ങുകയായിരുന്നു. എന്നാൽ ഇതിന് മുമ്പ് ഇയാളെ സേന അറസ്റ്റ് ചെയ്യുകയായിരുന്നു. വെള്ളിയാഴ്ചയാണ് ശ്രീനഗറിലെ നൗഹട്ട മേഖലയിൽ ഭീകരർ സുരക്ഷാ സേനയെ ഗ്രനേഡ് ഉപയോഗിച്ച് ആക്രമിച്ചത്. ആക്രമണത്തിൽ ആർക്കും പരിക്കില്ലെങ്കിലും മാർക്കറ്റിലെ പല കടകൾക്കും കേടുപാടുകൾ സംഭവിച്ചു. ആക്രമണത്തിന് ശേഷം പൊലീസും സിആർപിഎഫും പ്രദേശം വളയുകയും ഭീകരരെ പിടികൂടാൻ തെരച്ചിൽ നടത്തുകയും ചെയ്തിരുന്നു.
Story Highlights: a-trf-terrorist-arrested-in-srinagar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here