ബ്ലിങ്കെൻ ഖത്തർ ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ഖത്തർ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുമായി കൂടിക്കാഴ്ച നടത്തി. ജർമ്മനിയിൽ നടന്ന മ്യൂണിക്ക് സെക്യൂരിറ്റി കോൺഫറൻസിൽ ഉക്രെയ്ൻ സാഹചര്യവും അഫ്ഗാനിസ്ഥാൻ വിഷയവും ചർച്ച ചെയ്തു. ഇരുവരും ഉക്രെയ്നിലെ സംഘർഷങ്ങളെക്കുറിച്ച് ചർച്ച ചെയ്തതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പ്രസ്താവനയിൽ പറഞ്ഞു.
ഖത്തറിന്റെ ഉദാരതയ്ക്കും അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ സഹായിക്കാനുള്ള ശ്രമങ്ങളിൽ പങ്കാളിയാകാനുള്ള സന്നദ്ധതയ്ക്കും ബ്ലിങ്കെൻ അൽ താനിയോട് നന്ദി പറഞ്ഞതായും പ്രൈസ് പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ താലിബാൻ വീണ്ടും അധികാരം പിടിച്ചെടുത്ത് ഏകദേശം ആറുമാസമായെങ്കിലും ഇതുവരെ ഒരു രാജ്യവും അവരെ അംഗീകരിച്ചിട്ടില്ല.
Story Highlights: blinken-meets-qatari-deputy-pm-al-thani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here