പതിനാലുകാരിയെ പീഡിപ്പിച്ച അച്ഛനും കൂട്ടുകാരനുമെതിരെ കേസ്; അച്ഛന്‍ ഒളിവില്‍, സുഹൃത്ത് പിടിയില്‍

പതിനാലുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അച്ഛനും കൂട്ടുകാരനുമെതിരെ പൊലീസ് കേസെടുത്തു. പാറശാല സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അച്ഛന്റെ കൂട്ടുകാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അരുവിപ്പുറം ഇരുമ്പില്‍ കുഴിമണലി വീട്ടില്‍ ബിജുവാണ് (39) അറസ്റ്റിലായത്. കുട്ടിയുടെ അച്ഛന്‍ ഒളിവിലാണ്. മേസ്തിരി പണിക്കാരാണ് ഇരുവരും.
മാസങ്ങള്‍ക്ക് മുന്‍പ് കുട്ടിയുടെ മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കിനെ തുടര്‍ന്ന് കുട്ടിയും അമ്മയും കുറച്ച് ദിവസം ബിജുവിന്റെ വീട്ടില്‍ താമസിക്കാനെത്തിയിരുന്നു. ഈ സമയത്ത് അച്ഛന്‍ പീഡിപ്പിച്ച വിവരം കുട്ടി ബിജുവിനോട് പറഞ്ഞു. തുടര്‍ന്നാണ് ഇയാളും കുട്ടിയെ പീഡിപ്പിച്ചത്. പിന്നീട് വീട്ടിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് അമ്മ കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു.
Read Also : ട്വന്റി-ട്വന്റി പ്രവര്‍ത്തകന്റെ കൊലപാതകം; കിഴക്കമ്പലത്തും കുന്നത്തുനാട്ടിലും കര്‍ശന പൊലീസ് സുരക്ഷ
അച്ഛനും കൂട്ടുകാരനും തന്നെ പീഡിപ്പിച്ചെന്ന വിവരം ചൈല്‍ഡ് ലൈന്‍ അധികൃതരോടാണ് കുട്ടി അറിയിച്ചത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പാറശാല പൊലീസില്‍ വിവരം അറിയിച്ചു. പാറശാല പൊലീസ് ഇരുവര്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്ത് നെയ്യാറ്റിന്‍കര പൊലീസിന് കൈമാറി. നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി, സി.ഐ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതി ബിജുവിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Story Highlights: Case against father and friend who molested 14-year-old girl