Advertisement

ഡി.ബി കോളേജിലെ സംഘര്‍ഷം, കൊല്ലം റൂറല്‍ പ്രദേശങ്ങളില്‍ നിരോധനാജ്ഞ

February 19, 2022
Google News 2 minutes Read

കൊല്ലം ശാസ്താംകോട്ട ഡി.ബി കോളേജില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെ.എസ്.യു വിജയിച്ചശേഷം എസ്.എഫ്.ഐ-കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷം പതിവായതോടെ കൊല്ലം റൂറല്‍ പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാടിന്റെ സമാധാനാന്തരീക്ഷത്തിന് തടസം സൃഷ്ടിക്കുന്ന തരത്തിലുള്ള വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങള്‍ ഇടക്കിടെ ഉണ്ടാകുന്നതിനാലാണ് കൊല്ലം റൂറല്‍ പൊലീസ് മേധാവി 21-ാം തീയതി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സംഘര്‍ഷം മാതൃസംഘടനകള്‍ ഏറ്റെടുത്തതോടെ ജനങ്ങള്‍ ഭീതിയിലാണ്.

നാലില്‍ അധികം ആളുകള്‍ കൂട്ടം കുടുന്നതിനും രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രകടനവും യോഗങ്ങളും നടത്തുന്നതിനും വിലക്കുണ്ട്. എന്നാല്‍ മതപരമായ ചടങ്ങുകള്‍ക്ക് നിരോധനം ബാധകമല്ല. വിലക്ക് ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും എസ്.പി അറിയിച്ചു.

Read Also : കേരളത്തിലെ കോളേജുകളില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ ഫാസിസം; രൂക്ഷ വിമര്‍ശനവുമായി ഷിബു ബേബി ജോണ്‍

ശാസ്താംകോട്ട കോളേജിലുണ്ടായ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ മറവില്‍ വ്യാപക ആക്രമണമാണ് എസ്എഫ്ഐ വേഷമണിഞ്ഞ ഗുണ്ടകള്‍ അഴിച്ചുവിടുന്നതെന്ന രൂക്ഷവിമര്‍ശനവുമായി മുന്‍മന്ത്രി ഷിബു ബേബി ജോണ്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ കലാലയങ്ങളില്‍ രാഷ്ട്രീയം ഇല്ലാത്തതിന്റെ പോരായ്മകള്‍ കര്‍ണാടകയില്‍ ദൃശ്യമാകുമ്പോള്‍, കേരളത്തിലെ കലാലയ രാഷ്ട്രീയത്തിലെ ദൂഷ്യവശങ്ങളാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ക്യാമ്പസുകളില്‍ കാണാന്‍ കഴിയുന്നത്. ജനാധിപത്യ ബോധത്തിന്റെ അവസാനകണിക പോലും നശിച്ച നിലയിലേക്ക് ഇവിടത്തെ കലാലയ രാഷ്ട്രീയത്തെ കൊണ്ടെത്തിച്ചതാരാണ്.

കുന്നത്തൂരിലും ചവറയിലും നടന്ന ആക്രമണത്തിനു പിന്നാലെ അന്തരിച്ച മുന്‍ എംഎല്‍എ തോപ്പില്‍ രവിയുടെ കൊല്ലത്തെ സ്മാരക സ്തൂപവും കഴിഞ്ഞ രാത്രി ഇരുട്ടിന്റെ മറവില്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു. കലാലയങ്ങള്‍ സര്‍ഗ്ഗപ്രതിഭകളെ വാര്‍ത്തെടുക്കുന്ന കേന്ദ്രങ്ങളായി പണ്ട് മാറിയിരുന്നെങ്കില്‍ ഇന്നത് അക്രമികളെ രൂപപ്പെടുത്തുന്ന കേന്ദ്രങ്ങള്‍ ആയി മാറ്റുകയാണ് സംസ്ഥാനം ഭരിയ്ക്കുന്ന ഭരണകൂടം.’ ഷിബു ബേബി ജോണ്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

Story Highlights: Conflict at DB College, ban in Kollam rural areas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here