Advertisement

കേരളത്തിലെ കോളേജുകളില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ ഫാസിസം; രൂക്ഷ വിമര്‍ശനവുമായി ഷിബു ബേബി ജോണ്‍

February 18, 2022
Google News 2 minutes Read

കഴിഞ്ഞദിവസം ശാസ്താംകോട്ട കോളേജിലുണ്ടായ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ മറവില്‍ വ്യാപക ആക്രമണമാണ് എസ്എഫ്‌ഐ വേഷമണിഞ്ഞ ഗുണ്ടകള്‍ അഴിച്ചുവിടുന്നതെന്ന രൂക്ഷവിമര്‍ശനവുമായി മുന്‍മന്ത്രി ഷിബു ബേബി ജോണ്‍ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കലാലയങ്ങളില്‍ രാഷ്ട്രീയം ഇല്ലാത്തതിന്റെ പോരായ്മകള്‍ കര്‍ണാടകയില്‍ ദൃശ്യമാകുമ്പോള്‍, കേരളത്തിലെ കലാലയ രാഷ്ട്രീയത്തിലെ ദൂഷ്യവശങ്ങളാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ക്യാമ്പസുകളില്‍ കാണാന്‍ കഴിയുന്നത്. ജനാധിപത്യ ബോധത്തിന്റെ അവസാനകണിക പോലും നശിച്ച നിലയിലേക്ക് ഇവിടത്തെ കലാലയ രാഷ്ട്രീയത്തെ കൊണ്ടെത്തിച്ചതാരാണെന്നും അദ്ദേഹം ചോദിച്ചു.

Read Also : കോട്ടയം നഗരസഭയില്‍ എല്‍.ഡി.എഫ് അംഗങ്ങള്‍ യു.ഡി.എഫ് ചെയര്‍പേഴ്‌സണെ പൂട്ടിയിട്ടു

‘ ചവറയില്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള കോളേജിന്റെ മുന്‍വശത്തെ ഗേറ്റില്‍ പൊലീസ് കാവല്‍ നില്‍ക്കുമ്പോള്‍, എംഎല്‍എയുടെ വീടിനോട് ചേര്‍ന്നുള്ള ഗേറ്റ് തുറന്നു കൊടുത്ത് അക്രമികളെ അകത്തേക്ക് കയറ്റി തങ്ങള്‍ക്കെതിരെ മത്സരിച്ചവരെയെല്ലാം തല്ലിച്ചതയ്ക്കുന്ന കാഴ്ച്ചയാണ് കണ്ടത്. കുന്നത്തൂരിലും ചവറയിലും നടന്ന ആക്രമണത്തിനു പിന്നാലെ അന്തരിച്ച മുന്‍ എംഎല്‍എ തോപ്പില്‍ രവിയുടെ കൊല്ലത്തെ സ്മാരക സ്തൂപവും കഴിഞ്ഞ രാത്രി ഇരുട്ടിന്റെ മറവില്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു.

കര്‍ണാടകത്തില്‍ ബിജെപി ഭരണകൂടം വര്‍ഗീയ ഫാസിസത്തിന് ചുക്കാന്‍ പിടിക്കുമ്പോള്‍ കേരളത്തിലെ സിപിഎം അത് രാഷ്ട്രീയ ഫാസിസം ആയി രൂപപ്പെടുത്തുന്നു. കലാലയങ്ങള്‍ സര്‍ഗ്ഗപ്രതിഭകളെ വാര്‍ത്തെടുക്കുന്ന കേന്ദ്രങ്ങളായി പണ്ട് മാറിയിരുന്നെങ്കില്‍ ഇന്നത് അക്രമികളെ രൂപപ്പെടുത്തുന്ന കേന്ദ്രങ്ങള്‍ ആയി മാറ്റുകയാണ് സംസ്ഥാനം ഭരിയ്ക്കുന്ന ഭരണകൂടം.’ ഷിബു ബേബി ജോണ്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെയും ഗവര്‍ണറെയും വിമര്‍ശിച്ച് ഷിബു ബേബി ജോണ്‍ രംഗത്തെത്തിയിരുന്നു. ജനാധിപത്യകേരളത്തിലെ ഹാസ്യ കഥാപാത്രങ്ങളായി മുഖ്യമന്ത്രിയും ഗവര്‍ണറും മാറിയിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

Story Highlights: CPM’s political fascism in colleges in Kerala; Shibu Baby John with harsh criticism

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here