Advertisement

കോട്ടയം നഗരസഭയില്‍ എല്‍.ഡി.എഫ് അംഗങ്ങള്‍ യു.ഡി.എഫ് ചെയര്‍പേഴ്‌സണെ പൂട്ടിയിട്ടു

February 18, 2022
Google News 2 minutes Read

വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നില്ലെന്ന് ആരോപിച്ച് കോട്ടയം നഗരസഭയിലെ എല്‍.ഡി.എഫ് അംഗങ്ങള്‍ യു.ഡി.എഫ് ചെയര്‍പേഴ്‌സന്‍ ബിന്‍സി സെബാസ്റ്റ്യനെ മുറിയില്‍ പൂട്ടിയിട്ടു. എല്‍.ഡി.എഫ് അംഗങ്ങളും യു.ഡി.എഫ് ചെയര്‍പേഴ്‌സണും മുറിയില്‍ തുടരവേ യു.ഡി.എഫ് അംഗങ്ങള്‍ പുറത്ത് നിന്ന് വാതില്‍ തുറന്നെത്തുകയായിരുന്നു. തുടര്‍ന്ന് ഇരു പക്ഷവും തമ്മില്‍ വിവിധ കാര്യങ്ങളുന്നയിച്ച് വാക്കേറ്റവുമുണ്ടായി.

കോട്ടയം നഗരസഭയില്‍ 22 അംഗങ്ങള്‍ വീതമാണ് എല്‍.ഡി.എഫിനും യു.ഡി.എഫിനുമുള്ളത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് നഗരസഭയില്‍ എല്‍.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നു. എന്നാല്‍ അവിശ്വാസ പ്രമേയം പാസായെങ്കിലും പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിക്കുകയായിരുന്നു. 30 വര്‍ഷത്തില്‍ അധികമായി യു.ഡി.എഫാണ് നഗരസഭ ഭരിക്കുന്നത്.

Read Also : കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വിവാഹച്ചട്ടം നടപ്പാക്കുന്നു

ഫണ്ട് വിഹിതത്തിലെ തിരിമറി, സ്വജനപക്ഷപാതം തുടങ്ങിയവ ആരോപിച്ച് എല്‍.ഡി.എഫ് മുന്‍പും നിരവധി സമരങ്ങള്‍ നടത്തിയിട്ടുണ്ട്. പല പദ്ധതികളും ഫണ്ടില്ലാത്തതിനാല്‍ മുടങ്ങിക്കിടക്കുകയാണെന്നും കിട്ടിയ ഫണ്ട് വിതരണം ചെയ്യുന്നതില്‍ വിവേചനം കാട്ടിയിട്ടില്ലെന്നും ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ പ്രതികരിച്ചു.

എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ തന്നെ മുറിയില്‍ പൂട്ടിയിടുകയായിരുന്നുവെന്നും ഇതിനെതിരെ യു.ഡി.എഫ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി.

Story Highlights: In Kottayam municipality, LDF members locked up the UDF chairperson

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here