ഐ.എസ്.എൽ; ബ്ലാസ്റ്റേഴ്സിന് സമനില, ബഗാനെ രക്ഷിച്ചത് അവസാന നിമിഷത്തെ ഗോൾ

ഇന്ത്യൻ സൂപ്പർ ലീഗിയിൽ എടികെ മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം സമനിലയിൽ. 4 ഗോൾ പിറന്ന മത്സരത്തിൽ ഇരു ടീമും രണ്ട് ഗോൾ വീതം നേടി. കേരളത്തിനായി നായകൻ അഡ്രിയാൻ ലൂണ ഇരട്ട ഗോളുകൾ നേടി. ഡേവിഡ് വില്യംസാൺ, ജോണി കോക്കോ എന്നിവരാണ് മോഹൻ ബഗാന് വേണ്ടി വല ചലിപ്പിച്ചത്.
ഏഴാം മിനിറ്റിലും 64ാം മിനിറ്റിലും അഡ്രിയാന്‍ ലൂണ കേരളത്തിനായി ഗോളുകള്‍ നേടി. ഏഴാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കില്‍ നിന്നാണ് ലൂണ കേരളത്തെ മുന്നിലെത്തിച്ചത്. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ ഡേവിഡ് വില്യംസിന്റെ ഗോളില്‍ എടികെ ഒപ്പമെത്തി. രണ്ടാം പകുതിയില്‍ കേരളം വീണ്ടും ലൂണയിലൂടെ മുന്നിലെത്തി. പിന്നീട് ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്ത് എടികെ നിരന്തരം ആക്രമണം അഴിച്ചുവിട്ടു.
ഇതിനിടെ ബ്ലാസ്റ്റേഴ്‌സ് താരം പെരേര ഡയസ്, എടികെ താരം പ്രബീര്‍ ദാസ് എന്നിവര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഒടുവില്‍ ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലാണ് കോകോയുടെ ഗോള്‍ കേരളത്തെ സമനിലയില്‍ തളച്ചത്. ബോക്‌സിന് പുറത്ത് ജോണി കോക്കോയ്ക്ക് ലഭിച്ച പന്ത് വലം കാൽ ഷൂട്ടിലൂടെ വലയിൽ എത്തിച്ചു.
ജയിച്ചിരുന്നുവെങ്കില്‍ 29 പോയിന്റുമായി കേരളത്തിന് മൂന്നാം സ്ഥാനത്തേക്ക് ഉയരാമായിരുന്നു. 30 പോയിന്റുമായി എ.ടി.കെ മോഹന്‍ബഗാന്‍ ഒന്നാം സ്ഥാനത്തും 16 കളികളില്‍ നിന്ന് 27 പോയിന്റുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് നാലാം സ്ഥാനത്തുമാണ്.
Story Highlights: kb-vs-atkmb-match-ends-in-draw
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here