രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് വിജയം; ബേസില്‍ തമ്പിക്ക് 4 വിക്കറ്റ്

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് വിജയത്തുടക്കം. രാജ്‌കോട്ടില്‍ നടന്ന മത്സരത്തല്‍ ഇന്നിംഗ്‌സിനും 166 റണ്‍സിനുമാണ് കേരളം ജയിച്ചത്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ ഒമ്പതിന് 505നെതിരെ മേഘാലയുടെ ഇന്നിംഗ്‌സ് 148ന് അവസാനിച്ചു.
നാല് വിക്കറ്റ് നേടിയ ബേസില്‍ തമ്പിയാണ് രണ്ടാം ഇന്നിംഗ്‌സില്‍ മേഘാലയയെ തകര്‍ത്തത്. ഏദന്‍ ആപ്പിള്‍ ടോം, ജലജ് സക്‌സേന എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മനു കൃഷ്ണന് ഒരു വിക്കറ്റുണ്ട്. ഒമ്പത് ഓവര്‍ എറിഞ്ഞ എസ് ശ്രീശാന്തിന് വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല.
Read Also : ഹിജാബ് വിവാദം: കര്‍ണാടക ഹൈക്കോടതി വാദം കേള്‍ക്കുന്നത് നാളെയും തുടരും
നേരത്തെ, പി രാഹുല്‍ (147), രോഹന്‍ കുന്നുമ്മല്‍ (107), വത്സല്‍ ഗോവിന്ദ് (106) എന്നിവരുടെ സെഞ്ചുറിയാണ് കേരളത്തെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. സച്ചിന്‍ ബേബി (56) മികച്ച പ്രകടനം പുറത്തെടുത്തു.
75 റണ്‍സ് നേടിയ ഖുറാനയാണ് മേഘാലയുയെ ടോപ് സ്‌കോററര്‍. ദിപു 55 റണ്‍സുമായി പുറത്താവാതെ നിന്നു. ഏഴ് താരങ്ങള്‍ക്ക് രണ്ടക്കം കാണാന്‍ സാധിച്ചില്ല. 24 ന് ഗുജറാത്തിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.
Story Highlights: kerala-registered-their-first-win-against-meghalaya-in-ranji-trophy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here