Advertisement

രാഹുല്‍ അമേഠിയിലേക്ക് മടങ്ങിയെത്തും; യോഗിയുടെ വാദങ്ങള്‍ തള്ളി കോണ്‍ഗ്രസ്

February 19, 2022
Google News 2 minutes Read
rahul gandhi

രാഹുല്‍ ഗാന്ധി അമേഠി ഉപേക്ഷിച്ച് വയനാട്ടില്‍ പോയെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാദം തള്ളി കോണ്‍ഗ്രസ്. അടുത്ത തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി മടങ്ങി വരുമെന്ന് അമേഠി ഡിസിസി പ്രസിഡന്റ് പ്രശാന്ത് ത്രിപാഠി ട്വന്റിഫോറിനോട് പറഞ്ഞു. അമേഠിയില്‍ രാഹുല്‍ അടുത്ത ദിവസം പ്രചരണത്തിനെത്തും. അമേഠിയിലെ അഞ്ച് നിയമസഭാ സീറ്റുകളിലും കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നും സ്മൃതി ഇറാനി തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ പരാജയം നേടുമെന്നും ത്രിപാഠി വ്യക്തമാക്കി.

‘കേരളത്തിന്റെ നേട്ടങ്ങള്‍ അംഗീകരിക്കാന്‍ യുപി മുഖ്യമന്ത്രി യോഗിക്ക് കഴിയുന്നില്ല. കേരളത്തെ അപമാനിച്ചുകൊണ്ട് യോഗി ആദിത്യനാഥ് നടത്തിയ പരാമര്‍ശങ്ങള്‍ വിവരമില്ലായ്മ കൊണ്ടാണെന്നും ത്രിപാഠി കൂട്ടിച്ചേര്‍ത്തു. ‘ഓരോ വോട്ടും സൂക്ഷിച്ച് ചെയ്യണം. യുപി കേരളമോ ബംഗാളോ കശ്മീരോ ആയി മാറരുത്’ എന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പരാമര്‍ശം. പ്രസ്താവന വിവാദമായതോടെ നിരവധി പേരാണ് യോഗിക്കെതിരെ വിമര്‍ശനമുന്നയിച്ചത്.

Read Also : പഞ്ചാബ് നാളെ പോളിങ് ബൂത്തിലേക്ക്; നിശബ്ദ പ്രചാരണത്തിന്റെ തിരക്കില്‍ സ്ഥാനാര്‍ഥികള്‍

അതേസമയം ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 403 അംഗ ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഭാഗമായ് 59 സീറ്റുകളിലേക്കാണ് മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. പരസ്യ പ്രചരണം ഇന്നലെ അവസാനിച്ച സാഹചര്യത്തില്‍ ഈ മണ്ഡലങ്ങളില്‍ ഇന്ന് നിശബ്ദ പ്രചാരണം നടക്കും.

ഹത്രാസ്, ഫിറോസാബാദ്, കാസ്ഗഞ്ച്, ഇറ്റാ, മെയിന്‍പുരി, ഫറൂഖാബാദ്, കനൗജ്, ഇറ്റാവ, ഔറിയ, ഝാന്‍സി, ലളിത്പൂര്‍, ഹമീര്‍പൂര്‍, മഹോബ എന്നീ 16 ജില്ലകളാണ് മൂന്നാം ഘട്ടത്തില്‍ ബൂത്തില്‍ എത്തുക. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് മത്സരിക്കുന്ന മെയിന്‍പുരി ജില്ലയിലെ കര്‍ഹാല്‍ മണ്ഡലത്തില്‍ അടക്കം മുന്നാം ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്.

Story Highlights: rahul gandhi, amethi, UPelection 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here