കിഴക്കൻ ഉക്രെയ്നിൽ നിന്ന് പലായനം പ്രഖ്യാപിച്ച് വിമതർ

സംഘർഷം രൂക്ഷമായ കിഴക്കൻ ഉക്രെയ്‌നിലെ മോസ്‌കോ പിന്തുണയുള്ള വിഘടനവാദി നേതാക്കൾ സാധാരണക്കാരെ റഷ്യയിലേക്ക് ഒഴിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഡോൺബാസ് മേഖലയിൽ യുക്രെയ്ൻ സർക്കരും വിമതരും ഷെല്ലാക്രമണം നടത്തിയെന്നും വെടിനിർത്തൽ കരാർ ലംഘിച്ചെന്നുമുള്ള ആരോപണത്തിന് പിന്നാലെയാണ് ലുഹാൻസ്ക് പീപ്പിൾസ് റിപ്പബ്ലിക് (എൽപിആർ), ഡൊനെറ്റ്സ്ക് പീപ്പിൾസ് റിപ്പബ്ലിക് (ഡിപിആർ) തലവൻമാരുടെ പലായന പ്രഖ്യാപനം.
പ്രഖ്യാപനത്തിന് ശേഷം ഡൊനെറ്റ്സ്കിൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. പീപ്പിൾസ് റിപ്പബ്ലിക്, ലുഹാൻസ്ക്, ലക്ഷക്കണക്കിന് ആളുകളെ റഷ്യയിലേക്ക് ഒഴിപ്പിക്കും. സ്ത്രീകളും കുട്ടികളും പ്രായമായവരുമാണ് ആദ്യം പോകുന്നത്. പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്ക് ശേഷം ഡൊനെറ്റ്സ്ക് നഗരത്തിലെ വിമത സർക്കാർ കെട്ടിടത്തിന് മുന്നിൽ ഒരു ജീപ്പ് പൊട്ടിത്തെറിച്ചു. എന്നാൽ സിവിലിയൻമാരെ ലക്ഷ്യമിട്ടോ ആക്രമണത്തിനോ പദ്ധതിയിട്ടിട്ടില്ലെന്ന് ഉക്രെനിയൻ സർക്കാർ അറിയിച്ചു.
വിമതരുടെ നിയന്ത്രണത്തിലുള്ള രണ്ട് പ്രദേശങ്ങളിലെ ദശലക്ഷക്കണക്കിന് സാധാരണക്കാരിൽ ഭൂരിഭാഗവും റഷ്യൻ സംസാരിക്കുന്നവരാണ്. പലർക്കും മോസ്കോ പൗരത്വം ഇതിനകം നൽകിയിട്ടുണ്ട്. അറിയിപ്പിന് പിന്നാലെ ഡൊനെറ്റ്സ്കിയിൽ നിന്നും 700,000 ആളുകൾ ഒഴിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു. കിഴക്കൻ ഉക്രെയ്‌ൻ സംഘർഷമേഖലയിൽ തീവ്രമായ പീരങ്കി ആക്രമണത്തെ തുടർന്നാണ് ഒഴിപ്പിക്കൽ ആരംഭിച്ചത്.
Story Highlights: rebels-announce-evacuation-from-east-ukraine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here