Advertisement

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുമെന്ന് സ്റ്റാലിന്‍

February 19, 2022
2 minutes Read

തമിഴ്നാട്ടിലെ നഗര പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ചെന്നൈ ടെയ്നംപേട്ടിലെ എസ്.ഐ.ഇ.ടി കോളേജിലെ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞങ്ങള്‍ക്ക് വോട്ട് ചെയ്യുന്നവര്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കും ഞങ്ങള്‍ നല്ല ഭരണമാണ് നല്‍കുന്നത്. ഞങ്ങളുടെ സഖ്യം എല്ലാ കോര്‍പ്പറേഷനുകളും നേടും.’ അദ്ദേഹം വ്യക്തമാക്കി.

നേരത്തേ, ഇളയ ദളപതി വിജയ് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ ജനങ്ങള്‍ ബൂത്തില്‍ തടിച്ചുകൂടിയത് പോളിംഗ് ഉദ്യോഗസ്ഥരെ വലച്ചിരുന്നു. തുടര്‍ന്ന് തന്റെ വരവ് മൂലം അസൗകര്യമുണ്ടായതിന് പോളിംഗ് ഉദ്യോഗസ്ഥരോട് നടന്‍ വിജയ് ക്ഷമയും ചോദിച്ചു. രാവിലെ വിജയ് വോട്ട് ചെയ്യാന്‍ ബൂത്തിലെത്തിയതോടെ മാധ്യമപ്രവര്‍ത്തകരും ആരാധകരും അദ്ദേഹത്തെ വളയുകയായിരുന്നു. ഇതോടെയാണ് താന്‍ കാരണം പോളിങ് ബൂത്തില്‍ തിക്കും തിരക്കമുണ്ടായതില്‍ താരം ഉദ്യോഗസ്ഥരോട് മാപ്പ് ചോദിച്ചത്.

Read Also : തമിഴ്‌നാട് പ്രാദേശിക തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിങ് ബൂത്തില്‍ തിരക്ക്, ഉദ്യോഗസ്ഥരോട് മാപ്പ് ചോദിച്ച് വിജയ്

648 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും 12,607 വാര്‍ഡ് അംഗങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലും ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും വിജയിച്ച ഡിഎംകെ നാലാം വിജയമാണ് നഗര പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കുന്നത്.

ചെന്നൈ ഉള്‍പ്പെടെ 21 നഗരങ്ങളിലും 138 മുനിസിപ്പാലിറ്റികളിലും 490 ടൗണ്‍ പഞ്ചായത്തുകളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ദ്രാവിഡ മുന്നേറ്റ കഴകവും (ഡിഎംകെ) അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവും (എഐ എഡിഎംകെ) തമ്മിലുള്ള കടുത്ത പോരാട്ടമാണ് ഇത്തവണ നടക്കുന്നത്. നടന്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവും ബിജെപിയും മത്സരത്തിനുണ്ട്.

Story Highlights: Stalin says he will win the local government elections

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top