Advertisement

ഡൽഹിയിൽ വാഹനാപകടം; രണ്ട് പേർ മരിച്ചു

February 19, 2022
1 minute Read

ഡൽഹി കന്റോൺമെന്റ് ഏരിയയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ധൗല കുവാനിൽ നിന്ന് ഗുരുഗ്രാമിലേക്കുള്ള റോഡിൽ മെഴ്‌സിഡസ് കാർ അപകടത്തിൽപ്പെടുകയായിരുന്നു. പുലർച്ചെ 2.50 ഓടെയാണ് സംഭവം.

കാറിൽ അഞ്ച് പേരുണ്ടായിരുന്നുവെന്നും വിനോദ് കുമാർ, കൃഷൻ സോളങ്കി, നിതിൻ, ജിതേന്ദർ, കരൺ ഭരദ്വാജ് എന്നിങ്ങനെയാണ് ഇവരുടെ പേരുകൾ എന്നും പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരെല്ലാം പാലം ഗ്രാമത്തിൽ താമസിക്കുന്നവരാണെന്നും ഫരീദാബാദിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

ഇവരുടെ കാർ അമിത വേഗത്തിൽ ഒരു ട്രക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. സ്ഥലത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.

Story Highlights: two-people-die-in-road-accident-in-delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top