ജിദ്ദയില്‍ പൊളിച്ചുനീക്കുന്ന ചേരികളിലെ ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങള്‍ സംരക്ഷിക്കും

നവീകരണത്തിനായി ജിദ്ദയിലെ ചേരികള്‍ പൊളിച്ചുനീക്കുമ്പോള്‍ ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങള്‍ സംരക്ഷിക്കുമെന്ന് അധികാരികള്‍ അറിയിച്ചു. ചേരികളുടെ പല ഭാഗങ്ങളിലുമായി നിരവധ ചരിത്രപ്രാധാന്യമുള്ള വീടുകളും കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ ജിദ്ദ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ പൊളിച്ചുനീക്കല്‍ നടപടികള്‍ സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്.
നീക്കം ചെയ്യപ്പെടുന്ന ഏഴിലധികം ചേരികളില്‍, ഓരോ പ്രദേശത്തുമായി ഏകദേശം പത്ത് വീടുകളെങ്കിലുമുണ്ടെന്നാണ് അധികാരികൾ വ്യക്തമാക്കുന്നത്. ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളോട് ചേര്‍ന്നുള്ള ക്രമരഹിതമായ കെട്ടിടങ്ങള്‍ രണ്ട് ഘട്ടങ്ങളിലായാണ് നീക്കം ചെയ്യുക.
വലിയ യന്ത്രങ്ങളുടേയും ഉപകരണങ്ങളുടേയും സഹായത്തോടെയാണ് ആദ്യഘട്ട പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
Read Also :കുവൈത്തിൽ ബാല വേല തടയാൻ പരിശോധന ശക്തമാക്കി മാൻപവർ അതോറിറ്റി
രണ്ടാം ഘട്ടത്തില്‍ തൊഴിലാളികളുടെ നേരിട്ടുള്ള സഹായത്തോടെയായിയിരിക്കും പ്രവൃത്തികള്‍ മുന്നോട്ടു കൊണ്ടു പോവുക. ഇത്തരത്തില്‍ കൃത്യമായ മാനദണ്ഡങ്ങളോടെയുള്ള പ്രവര്‍ത്തനങ്ങളായതിനാല്‍ ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങള്‍ സംരക്ഷിക്കാന്‍ സാധിക്കുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ.
Story Highlights: historic buildings of slums jeddah will be preserved
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here