Advertisement

കുവൈത്തിൽ ബാല വേല തടയാൻ പരിശോധന ശക്തമാക്കി മാൻപവർ അതോറിറ്റി

February 20, 2022
Google News 2 minutes Read

കുവൈത്തിലെ ബാലവേല തടയാന്‍ പരിശോധന ശക്തമാക്കി മാന്‍പവര്‍ അതോറിറ്റി. രാജ്യത്തെ നിരവധി മേഖലകളില്‍ പ്രായപൂര്‍ത്തിയാകാത്തവരെ ജോലിക്ക് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി . പരിശോധനയില്‍ ശുവൈഖിലെ ഗാരേജുകളില്‍ പ്രായപൂര്‍ത്തിയാകാത്തവരെ ജോലിക്കായി വെച്ചതായും കണ്ടെത്തി. ഇത്തരം കേസുകളില്‍ കര്‍ശനമായ നടപടി പാലിക്കുമെന്ന് അതോറിറ്റിയുടെ മുന്നറിയിപ്പ് നല്‍കി.

ശുവൈഖ് വ്യവസായ മേഖലയിലെ ഗാരേജുകളിൽ പ്രായപൂർത്തിയാകാത്തവരെ തൊഴിലെടുപ്പിക്കുന്നതായി പരാതി ലഭിച്ച പശ്ചാത്തലത്തിലാണ് പരിശോധനയ്ക്ക് തുടക്കമിട്ടത് . ഏതാനും കുട്ടികളെ കണ്ടെത്തിയതായും 35 ഗാർഹികത്തൊഴിലാളികളെ അറസ്റ്റ് ചെയ്തതായും അധികൃതർ വ്യക്തമാക്കി. മാൻപവർ അതോറിറ്റിയിലെ മാൻപവർ പ്രൊട്ടക്ഷൻ ഡിപ്പാർട്ടമെന്റ് മേധാവി ഫഹദ് അൽ മുറാദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Read Also : ഇസ്രായേല്‍ വാണിജ്യ കപ്പലുകള്‍ക്ക് വിലക്കേർപ്പെടുത്തി കുവൈറ്റ്

കുട്ടികളെ അവരുടെ സമ്മതത്തോടെയാണെങ്കിലും തൊഴിലെടുപ്പിക്കുന്നത് നിയമലംഘനമാണെന്നും തൊഴിലുടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നല്ല ഭാവിക്ക് വേണ്ടി വിദ്യാഭ്യാസം നേടൽ കുട്ടികളുടെ അവകാശമാണെന്നും തൊഴിലിടത്തിൽ ചൂഷണം നടത്തുന്നത് തടയാൻ രാജ്യവ്യാപകമായി പരിശോധന നടത്തുമെന്നും മാൻപവർ അതോറിറ്റി വ്യക്തമാക്കി.

Story Highlights: Manpower Authority intensifies inspections child labour in Kuwait

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here